ന്യൂദല്‍ഹി - ഇന്ത്യ വേദിയൊരുക്കുന്ന ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് ആതിഥേയ താരങ്ങള്‍ ഫൈനലില്‍. ലവ്‌ലിന ബോര്‍ഗഹൈന്‍, നീതു ഗാംഗസ്, നിഖാത് സറീന്‍, സവീറ്റ ബൂറ എന്നിവരാണ് സുവര്‍ണ നേട്ടത്തിന് തൊട്ടരികിലെത്തിയത്. നിഖാത് നിലവിലെ ലോക ചാമ്പ്യനാണ്. നീതു കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും. ഇതാദ്യമായാണ് ഒരു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നിലേറെ മെഡല്‍ നേടുന്നത്. ചൈനയാണ് ഏഴ് മെഡലുമായി മുന്നില്‍, കസാഖിസ്ഥാന്റെ ആറ് പേര്‍ സെമിയിലെത്തി. ഇന്ത്യക്കൊപ്പം കൊളംബിയക്കും നാല് മെഡലുറച്ചു.
75 കിലൊ വിഭാഗത്തില്‍ മൂന്നാമത്തെ ലോക ചാമ്പ്യന്‍ഷിപ് മെഡലാണ് ലവ്‌ലിന നേടിയത്. ഇരുപത്തഞ്ചുകാരി സെമിയില്‍ 2018 ലെ ലോക ചാമ്പ്യനും രണ്ട് ഒളിംപിക് മെഡലിനുടമയുമായ ചൈനയുടെ ലി ക്വിയാനെ 4-1 ന് അട്ടിമറിച്ചു.
നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ നീതു 48 കിലൊ വിഭാഗത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ലോക ചാമ്പ്യന്‍ഷിപ് ഫൈനലിസ്റ്റും നിലവിലെ ഏഷ്യന്‍ ചാമ്പ്യനുമായ കസാക്കിസ്ഥാന്റെ അലൂവ ബാല്‍കിബെകോവയെ 5-2 ന് കീഴടക്കി.
നിലവിലെ ലോക ചാമ്പ്യന്‍ നിഖാത് 50 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയുടെ ഒളിംപിക് മെഡലുകാരി ഇന്‍ഗ്രിറ്റ് വലന്‍സിയയെ 5-0 ന് ആധികാരികമായി തോല്‍പിച്ചു. യാണ് സെമിയിലെ എതിരാളി. സവീതിയാണ് കനത്ത വെല്ലുവിളി നേരിട്ടത്. ഓസ്‌ട്രേലിയയുടെ എമ്മ ഗ്രീന്‍ട്രീയെ 4-3 നാണ് മറികടന്നത്.






