Sorry, you need to enable JavaScript to visit this website.

ദസറ പ്രവര്‍ത്തകര്‍ക്ക് 130 സ്വര്‍ണ നാണയം സമ്മാനിച്ച് നടി കീര്‍ത്തി സുരേഷ്

ചെന്നൈ- റിലീസ് ചെയ്യാനിരിക്കുന്ന ദസറ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക്  നടി കീര്‍ത്തി സുരേഷ്  10 ഗ്രാം വീതമുള്ള സ്വര്‍ണ നാണയങ്ങള്‍ സമ്മാനിച്ചു.  130 ക്രൂ അംഗങ്ങള്‍ക്കും സ്വര്‍ണ നാണയം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ദസറയിലെ എല്ലാ ക്രൂ അംഗങ്ങള്‍ക്കും കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനിച്ചുവെന്നും ഇതില്‍ െ്രെഡവര്‍മാരും ലൈറ്റ് ബോയ്‌സും ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്ത്യന്‍ സിനിമാ ലോകമൊട്ടാകെ അറിയപ്പെടുന്ന താരമായി കീര്‍ത്തി സുരേഷ് മാറിക്കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടി.
ദസറ റിലീസിനായി കാത്തിരിക്കുകയാണ് നടി. ശ്രീകാന്ത ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനി ആണ് നായകന്‍. സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ് ളിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്.  ഈമാസം 30നാണ് റിലീസ്.തെലങ്കാനയിലെ  വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത കഥയാണ് സിനിമ പറയുന്നത്. ദസറ  ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ അവസാന ദിവസം 130  പേര്‍ക്ക് കീര്‍ത്തി സുരേഷ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 75 ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ഇതിനായി ചെലവഴിച്ചത്. 'വെന്നെല' എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നത്.  നവിന്‍ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യന്‍ സൂര്യന്‍ ഐഎസ്‌സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ആര്‍ട്.
കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമയാണ് 'സൈറണ്‍'. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. 'ഭോലാ ശങ്കര്‍' എന്ന തെലുങ്ക് ചിത്രത്തിലും പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News