റിയാദ് ബസ് സര്‍വീസ് തുടങ്ങി; ആദ്യ ദിനം സൗജന്യ യാത്ര, വിശദാംശങ്ങൾ അറിയാം

നാലു റിയാല്‍ ടിക്കറ്റ്

റിയാദ്- സൗദി തലസ്ഥാനമായ റിയാദ് നഗരത്തില്‍ പച്ച ബസുകള്‍ സര്‍വീസ് തുടങ്ങി. ഇന്ന് രാവിലെ മുതലാണ് സര്‍വീസ് തുടങ്ങിയത്. ആദ്യദിനം യാത്ര സൗജന്യമാണ്. രാവിലെ ബസ് സ്‌റ്റോപ്പിലെത്തിയപ്പോഴാണ് എല്ലാവരും നിലവിലെ ചുവന്ന ബസുകള്‍ക്ക് പകരം പുതിയ ബസിന്റെ ആഗമനറിഞ്ഞത്. 
നാളെ മുതലാണ് ടിക്കറ്റ് ഈടാക്കിത്തുടങ്ങുക. രണ്ട് മണിക്കൂറിന് നാലു റിയാലാണ് ടിക്കറ്റ് ചാര്‍ജ്. ബസില്‍ കയറിയത് മുതലാണ് മണിക്കൂര്‍ കണക്കാക്കുക. ഈ സമയത്തിനിടയില്‍ ബസുകള്‍ മാറിക്കയറിയാലും പുതിയ ടിക്കറ്റെടുക്കേണ്ടതില്ല. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


'റിയാദ് ബസുകള്‍' എന്ന പേരിലറിയപ്പെടുന്ന ഈ ബസ് പദ്ധതി പ്രകാരം ഇതുവരെ സര്‍വീസ് നടത്തിയിരുന്ന ചുവപ്പ് നിറത്തിലുള്ള ബസുകളുടെ ടിക്കറ്റ് ഉപയോഗിക്കാനാവില്ല. പകരം ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന വെന്റിംഗ് മെഷീനുകള്‍ വഴിയോ ദര്‍ബ് കാര്‍ഡ് വഴിയോ റിയാദ് ബസ് വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റെടുക്കാം. ഡ്രൈവര്‍ക്ക് പണം നല്‍കി ടിക്കറ്റെടുക്കുന്ന സമ്പ്രദായം പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്. പകരം എടിഎം കാര്‍ഡുകള്‍ വഴി ടിക്കറ്റെടുക്കാം. ആറു വയസ്സുവരെ കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. അവര്‍ക്ക് യാത്ര സൗജന്യമാണ്.
കിംഗ് അബ്ദുല്‍ അസീസ് പൊതുഗതാഗത പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്ന് നടപ്പായതെന്ന് റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി അറിയിച്ചു. 633 സ്‌റ്റോപ്പുകളെ ബന്ധിപ്പിച്ച് 340 ബസുകൾ 15 റൂട്ടുകളിലാണ് സര്‍വീസ് തുടങ്ങിയത്.

Tags

Latest News