കുഞ്ഞുബാലനെ ഇഹ്‌റാം ധരിപ്പിച്ച് സുരക്ഷാ ഭടൻ, വൈറലായി വീഡിയോ

വിശുദ്ധ ഹറമിൽ വെച്ച് കുഞ്ഞുബാലനെ ഇഹ്‌റാം വേഷം ധരിക്കാൻ സഹായിക്കുന്ന സുരക്ഷാ ഭടൻ.

മക്ക - വിശുദ്ധ ഹറമിൽ വെച്ച് കുഞ്ഞുബാലനെ ഇഹ്‌റാം വേഷം ധരിക്കാൻ സഹായിച്ച് സുരക്ഷാ ഭടൻ. ശരിയായ രീതിയിൽ ബാലനെ ഇഹ്‌റാം വേഷം ധരിപ്പിച്ച സുരക്ഷാ സൈനികൻ സ്ഥലം വിടുകയും ബാലൻ പിതാവിനൊപ്പം നടന്നുനീങ്ങുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സുരക്ഷാ ഭടന്റെ ചെയ്തിയെ സാമൂഹികമാധ്യമ ഉപയോക്താക്കൾ പ്രശംസിച്ചു.

Latest News