Sorry, you need to enable JavaScript to visit this website.

സൗദിയിൽ കഴിഞ്ഞ വർഷം രക്തദാനം ചെയ്തത് നാലേകാൽ ലക്ഷം പേർ

റിയാദ്- കഴിഞ്ഞ വർഷം സൗദിയിൽ 4,20,553 പേർ രക്തം ദാനം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ കൊല്ലം 1,788 രക്തദാന കാമ്പയിനുകൾ നടത്തി. സൗദിയിൽ 231 ബ്ലഡ് ബാങ്കുകളാണുള്ളത്. ആറു സെൻട്രൽ ബ്ലഡ് ബാങ്കുകളുമുണ്ട്. രക്തദാനത്തിനുള്ള 38 മൊബൈൽ യൂനിറ്റുകളും പ്രവർത്തിക്കുന്നു. സൗദിയിലെ ബ്ലഡ് ബാങ്കുകളിൽ 2,356 ജീവനക്കാരുണ്ട്.
രക്തദാനം ദാതാക്കൾക്ക് ആരോഗ്യകരമായി ഏറെ പ്രയോജനപ്രദമാണ്. പുതിയ രക്തകോശങ്ങൾ ഉൽപാദിപ്പിക്കാൻ മജ്ജയുടെ പ്രവർത്തനം വർധിക്കൽ, രക്തചംക്രമണം വർധിക്കൽ, രക്തത്തിൽ അയണിന്റെ അളവ് കുറക്കൽ, രക്തചംക്രമണ രോഗങ്ങളും രക്താർബുദവും കുറക്കൽ, പഴയ രക്തകോശങ്ങൾക്കു പകരം പുതിയ കോശങ്ങൾ ഉൽപാദിപ്പിക്കൽ, രക്തദാനത്തിനു മുന്നോടിയായി ആരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തൽ, ഹൃദ്രോഗബാധാ സാധ്യത കുറക്കൽ, സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കൽ, ദൈവീക പ്രതിഫലം എന്നിവയെല്ലാം രക്തദാനത്തിന്റെ നേട്ടങ്ങളാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Tags

Latest News