നിങ്ങള്‍ക്കും പറയാം; കോണ്‍ഗ്രസ് ചെയ്തത് ശരിയാണോ?

സീറ്റ് കേരളാ കോണ്‍ഗ്രസിനും കലഹം കോണ്‍ഗ്രസിനും എന്നതാണ് രാജ്യസഭാ സീറ്റ് നല്‍കിയതിനു ശേഷമുള്ള സ്ഥതി. ലീഗാണ് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയതെന്നും ആരോപണമുണ്ട്.
ആരാണ് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും മലപ്പുറത്ത് ഡി.സി.സി ഓഫീസില്‍ കോണ്‍ഗ്രസ് കൊടി മരത്തില്‍ ലീഗിന്റെ പതാക കെട്ടി.
കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയതിനെചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വമ്പിച്ച കലഹമാണ് രൂപപ്പെടുന്നത്. നേതാക്കളുടെ അനുനയ ശ്രമം വിജയിക്കുമോ എന്നു കണ്ടറിയണം.
മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ചെയ്തത് ശരിയാണോ?  നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം.
 
 

Latest News