നടനാകാന്‍ കാരണം ഇദ്ദേഹം; കാപ്പനെ വേദിയിലിരുത്തി ഇന്ദ്രന്‍സ്

കോട്ടയം - കോസ്റ്റ്യൂമറായി സിനിമയിലെത്തിയ തന്നിലെ നടനെ തിരിച്ചറിഞ്ഞ് കൈപിടിച്ചുയര്‍ത്തിയത് മാണി സി കാപ്പനാണെന്ന് നടന്‍ ഇന്ദ്രന്‍സ് പറഞ്ഞു. അല്‍ഫോന്‍സാ കോളജിലെ ആര്‍ട്ട്‌സ് ഡേ ഉദ്ഘാടന ചടങ്ങിലാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ഇന്ദ്രന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യകാലത്ത് പലരും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തന്റേടപൂര്‍വ്വം തന്നെ ചേര്‍ത്തുനിര്‍ത്തിയത് മാണി സി കാപ്പനായിരുന്നു.
മേലേപ്പറമ്പില്‍ ആണ്‍വീട് മുതല്‍ അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും അവസരം നല്‍കി. ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ അഭിനയിച്ചത് മാണി സി കാപ്പന്‍ നിര്‍മ്മിച്ച ജനം എന്ന ചിത്രത്തിലായിരുന്നു. സിഐഡി ഉണ്ണിക്കൃഷ്ണന്‍ എന്ന ചിത്രത്തില്‍ മുഴുനീള റോള്‍ കിട്ടിയതോടെയാണ് താന്‍ അറിയപ്പെടുന്ന നടനായി മാറിയതെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. മാണി സി കാപ്പന്‍ തന്നെ പരിഗണിച്ചില്ലായിരുന്നുവെങ്കില്‍ തനിക്കു നടനാവാന്‍ സാധിക്കുമായിരുന്നില്ല. മാണി സി കാപ്പന്‍ എം എല്‍ എ യുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്ദ്രന്‍സിന്റെ അഭിപ്രായപ്രകടനം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News