Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

ഷാഫിയെ തോല്‍പിക്കുമെന്ന് പറഞ്ഞാല്‍ ബി.ജെ.പിയെ ജയിപ്പിക്കുമെന്നല്ലേ; ചോദ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം- ഷാഫി പറമ്പില്‍ എംഎല്‍എ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. ഷാഫിയെ തോല്‍പ്പിക്കുമെന്ന് പറയുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രണ്ടാമത് എത്തിയ ബി.ജെ.പിയെ ജയിപ്പിക്കുമെന്നല്ലേ സി.പി.എം പറയുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
നാടിന് വേണ്ടിയും ശുദ്ധ വായുവിന് വേണ്ടിയും നിയമസഭയില്‍ ശബ്!ദം ഉയര്‍ത്തിയതിന്റെ പേരിലാണ് ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാര്‍ സമ്മതിക്കില്ലായെന്ന് മാത്രം. അവിടെ ബിജെപിയെ ജയിപ്പിച്ച് ഷാഫി പറമ്പിലിനെ തോല്‍പ്പിക്കുവാന്‍ ഇത്തനിങ്ങള്‍ പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. പാലക്കാട് പിടിക്കാന്‍ നരേന്ദ്ര മോഡിയും അമിത് ഷായും പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ ഷംസീര്‍.. വിജയന്‍ പറയും പോലെയല്ല 'ഇത് ജനുസ്സ് വേറെയാണ്'-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രഹ്മപുരം പ്രശ്‌നത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്കെതിരായ പോലീസ് നടപടിയി  പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.  സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അുമതി നിഷേധിച്ചു. അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷന്‍ ആയി ഉന്നയിക്കാം എന്നുമായിയരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ നിലപാട്. അതിനിടെ സ്പീക്കര്‍, ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ നടത്തിയ പരാമര്‍ശവും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.
അടുത്ത തവണ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന സ്പീക്കറുടെ പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചു. എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്, എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്. അത് മറക്കേണ്ട, അടുത്ത തവണ തോല്‍ക്കും എന്ന് ഷാഫി പറമ്പിലിനോട് സ്പീക്കര്‍ പറഞ്ഞു. സഭയില്‍ ബാനര്‍ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News