Sorry, you need to enable JavaScript to visit this website.

നിസാർ ഖബ്ബാനിയുടെ രണ്ട് കവിതകൾ

(പ്രമുഖ അറബ് നയതന്ത്രജ്ഞനും സിറിയയുടെ ദേശീയ കവിയുമായ നിസാർ ഖബ്ബാനി ലോകപ്രശസ്തനായ എഴുത്തുകാരനും പ്രസാധകനുമാണ്. 1998 ഏപ്രിൽ 30 ന് ലണ്ടനിൽ അന്തരിച്ചു)

ഭാഷ

ഒരാൾ പ്രണയത്തിലായിരിക്കുമ്പോൾ
അവനെങ്ങിനെ പഴയ വാക്കുകൾ ഉപയോഗിക്കാൻ കഴിയും ?
പ്രണയിയെ  കൊതിക്കുന്ന
ഒരുവൾ വൈയാകരണന്മാരേയും ഭാഷാശാസ്ത്രജ്ഞരെയും
കൂടെ കിടത്തേണ്ടതുണ്ടോ?

ഞാൻ സ്‌നേഹിച്ചവളോട്
ഞാൻ ഒന്നും പറഞ്ഞില്ല
എങ്കിലും
സ്‌നേഹത്തിന്റെ നാമവിശേഷണങ്ങൾ
ഒരു സ്യൂട്ട്‌കേസിൽ ശേഖരിച്ച്
എല്ലാ ഭാഷകളിൽ നിന്നും
ഞാൻ സ്ഥലം വിട്ടു.

വേനലിൽ    

വേനലിൽ
കടൽ കരയിൽ നിവർന്നു കിടന്നു
നിന്നെക്കുറിച്ച്  ചിന്തിക്കുകയാണു ഞാൻ.
നിന്നോട് എനിക്ക് തോന്നുന്നതെങ്ങാനും
ഞാൻ കടലിനോട് പറഞ്ഞിരുന്നെങ്കിൽ
കടൽ അതിന്റെ തീരം
മുത്തുച്ചിപ്പികൾ
മത്സ്യങ്ങൾ
എല്ലാം ഉപേക്ഷിച്ച്  
എന്റെ പിന്നാലെ പോന്നേനെ.

മൊഴിമാറ്റം: ഇസ്മയിൽ മരിതേരി

Latest News