ഷാരൂഖ് ഖാന്റെ മതം ഏതാണ്; ദീപിക പദുക്കോണിന്റെ ചോദ്യത്തിന് മറുപടി

മുംബൈ- നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡില്‍ തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ പത്താന്‍ സിനിമ ചരിത്രവിജയം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടെങ്കിലും  പത്താന്‍ ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും പത്താന്‍  റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. സംഘ്പരിവാര്‍ സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നെങ്കിലും  റിലീസ് നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ മതം വിഷയമാകുന്ന ഒരു രംഗമുണ്ടെന്നും അത് ഒ.ടി.ടി റിലീസില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
പത്താന്റെ തിയേറ്റര്‍ റിലീസ് പതിപ്പില്‍ ഷാരൂഖിനോട് നീ മുസ്ലീമാണോ എന്ന് ദീപിക പദുക്കോണ്‍ ചോദിക്കുന്നുണ്ട്.  അഫ്ഗാന്‍ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാന്‍ സഹായിച്ചതിന് ശേഷമാണ് തനിക്ക് പത്താന്‍ എന്ന് പേര് ലഭിച്ചതെന്നാണ് അദ്ദേഹം നല്‍കിയ മറുപടി. ചിത്രത്തിലെ ഷാരൂഖിന്റെ മതം ഏതാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം സിദ്ധാര്‍ത്ഥ് ആനന്ദ് പറയുന്നതനുസരിച്ച് ചിത്രത്തിന്റെ ഒ.ടി.ടി  റിലീസില്‍ വെളിപ്പെടുത്തും.
ജനുവരി 25 നാണ് പത്താന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.  ഏപ്രില്‍ 25 ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ഹിന്ദിയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറി. അതിന്റെ ആഹ്ലാദത്തിലാണ് ബോളിവുഡില്‍ വന്‍ തിരിച്ചുവരവ് നടത്തിയ ഷാരൂഖ് ഖാനും.
പരസ്പരം ആത്മവിശ്വാസം നല്‍കുന്ന സമാന ചിന്താഗതിക്കാരായ ആളുകളുടെ സമന്വയമാണ് ഈ ചിത്രത്തിന്റെ വിജയത്തിനുപിന്നാലെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News