അമിത് ഷായെ സ്വാഗതം ചെയ്യാന്‍ നിര്‍മ പരിഹാസ ബോര്‍ഡ്

ഹൈദരാബാദ്- ഹൈദരാബാദിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിക്കാന്‍ വാഷിംഗ് പൗഡര്‍ നിര്‍മ പരസ്യ ബോര്‍ഡ്. സി.ഐ.എസ്.എഫ് പരേഡില്‍ സംബന്ധിക്കാനെത്തിയ അമിത് ഷായെ വരവേല്‍ക്കുന്ന ബോര്‍ഡാണ് വിവാദമായത്.
ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അഴിമതി ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെട്ട നേതാക്കളുടെ ഫോട്ടോകള്‍ പ്രശസ്തമായ നിര്‍മ പരസ്യത്തിലെ പെണ്‍കുട്ടിയുടെ തലയ്ക്ക് പകരം ചേര്‍ത്താണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹിമന്ത ബിശ്വ ശര്‍മ, നാരായണ്‍ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, വിരുപക്ഷപ്പ, ഈശ്വരപ്പ, ജ്യോതിരാദിത്യ സിന്ധ്യ, അര്‍ജുന്‍ ഖോട്ടര്‍ എന്നീ നേതാക്കളാണ് പോസ്റ്ററിലുള്ളത്.
ബി.ആര്‍.എസ് നേതാവും എം.എല്‍.സിയുമായ കവിതക്കെതിരെ ദല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട  ഇ.ഡി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ റെയ്ഡ് ഡിറ്റര്‍ജന്റ് പരസ്യം ഇതുപോലെ സ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രി മോഡി ജനാധിപത്യം തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ബി.ആര്‍.എസ് ഹൈദരാബാദ് നഗരത്തില്‍ സ്ഥാപിച്ച പോസ്റ്ററുകളിലൊന്നില്‍ മോഡിയെ പത്ത് തലയുള്ള രാവണനായാണ് അവതരിപ്പിച്ചത്. കാപട്യത്തിന്റെ മുത്തച്ഛനെന്ന അടിക്കുറിപ്പും മോഡിക്ക് നല്‍കിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News