Sorry, you need to enable JavaScript to visit this website.

പ്രതിഫലം ഉയരുന്ന തെന്നിന്ത്യയിലെ പത്ത് താര സുന്ദരികള്‍, നയന്‍താര മുതല്‍ ശ്രീനിഥി ഷെട്ടിവരെ

നയന്‍താര,സാമന്ത റൂത്ത് പ്രഭു,രശ്മിക മന്ദാന

ചെന്നൈ- നയന്‍താര മുതല്‍ ശ്രീനിഥി ഷെട്ടിവരെ മികച്ച അഭിനയത്തിലൂടെ രാജ്യത്തും പുറത്തും ശ്രദ്ധേയരായ ഒട്ടേറെ നടികളുടെ തെന്നിന്ത്യയില്‍. അഭിനയത്തിലെ മികവും അംഗീകാരവും കൂടിയതോടെ ഇവരുടെയൊക്കെയും പ്രതിഫലവും വര്‍ധിച്ചുവരികയാണ്. വിവിധ ഭാഷകളിലുള്ള സിനിമകളില്‍ മാത്രമല്ല, സീരീസുകളിലും ഈ നടിമാര്‍ക്ക് തിരക്കേറുന്നു.  
തമിഴ്, തെലുഗ്, മലയാളം ചിത്രങ്ങളിലൂടെ ലേഡി സൂപ്പര്‍സ്റ്റര്‍ പദവിയിലെത്തിയ  നയന്‍താര ഓരോ സിനിമക്കും പ്രതിഫലമായി  രണ്ട് കോടി മുതല്‍ പത്ത് കോടിവരെയാണ് വാങ്ങുന്നത്.
യോഗ പരിശീലക കൂടിയായ അനുഷ്‌ക ഷെട്ടിയും വിവിധ സിനിമകളില്‍ മോഹിപ്പിക്കുന്ന അഭിനയമാണ് കാഴിച വെച്ചത്. ആറു കോടി രൂപയാണ് ഓരോ സിനിമക്കും അനുഷ്‌ക ഈടാക്കുന്ന പ്രതിഫലം.
മോഡലായി രംഗത്തെത്തി സാമന്ത റൂത്ത് പ്രഭുവിന് ഇപ്പോള്‍ മൂന്ന് കോടി മുതല്‍ എട്ട് കോടിവരെ പ്രതിഫലമുണ്ട്. യശോധസിനിമയിലൂടെ കൂടുതല്‍ ആരാധകരെ നേടിയ സാമന്ത തമിഴിലും തെലുഗിലും തിളങ്ങുന്നു.
നിരവധി തെലുഗ്, ഹിന്ദി, തമിഴ് സിനിമകളില്‍ മികിച്ച അഭിനയം കാഴ്ചവെച്ച താരമാണ് പൂജ ഹെഗ്‌ഡെ. ആളുകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമായ കിസി കാ ഭായി കിസി കാ ജാനും വരാനിരിക്കുന്നു. രണ്ടര കോടി മുതല്‍ ഏഴു കോടി വരെയാണ് ഓരോ ചിത്രത്തിനും പൂജ ഹെഗ്‌ഡെ വാങ്ങുന്നത്.
ബോളിവുഡിനോടൊപ്പം തെന്നിന്ത്യന്‍ സിനിമകളിലും തിളങ്ങുന്ന നടിയാണ് രശ്മിക മന്ദാന. കന്നഡ്, തമിള്‍, തെലുഗ്, ഹിന്ദി ചിത്രങ്ങളിലൂടെ ആരാധക മനസ്സുകളില്‍ ഇടം തേടിയ രശ്മികയുടെ പ്രതിഫലം രണ്ട് കോടി മുതല്‍ അഞ്ച് കോടി വരെയാണ്.
തെന്നിന്ത്യന്‍ ഫിലിമുകളില്‍ സ്ഥാനം പിടിച്ച തമന്ന ഭാട്യയുടെ ഒ.ടി.ടിയിലേക്കുള്ള കന്നി പ്രവേശം അടുത്തിടെ ആയിരുന്നു. സീരീസുകളിലും സിനിമകളിലും ഒന്നര കോടി മുതല്‍ അഞ്ച് കോടിവരെയാണ്  പ്രതിഫലം.
മഗധീരയിലെ അവിസ്മരണീയ അഭിനയത്തിലൂടെ ആരാധാകരെ നേടിയ കാജല്‍ അഗര്‍വാളിന് ഒന്നര കോടി മുതല്‍ നാല് കോടി വരെ ഓരോ സിനിമക്കും പ്രതിഫലം ലഭിക്കുന്നു.
മോഡല്‍ രംഗത്തുനിന്ന് സിനിമയിലെത്തിയ രാകുല്‍ പ്രീത് സിംഗ് തെലുഗ്, തമിഴ്, കന്നഡക്കു പുറമെ ബോളിവുഡിലും തിളങ്ങി തുടങ്ങിയിട്ടുണ്ട്. ബോളിവുഡില്‍ കൂടുതല്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്ന രാകുല്‍ പ്രീതിന്റെ പ്രതിഫലം ഒന്നര കോടി മുതല്‍ മൂന്നര കോടി വരെയാണ്.
മലയാളത്തനു പുറമെ, തമിഴിലു തെലുഗിലും  പ്രശസ്തയായ കീര്‍ത്തി സുരേഷിന് ഒരു കോടി മുതല്‍ മൂന്ന് കോടി വരെ ഓരോ സിനിമക്കും പ്രതിഫലം ലഭിക്കുന്നുണ്ട്. മഹാനദിയിലെ അഭിനയത്തിലൂടെ മികച്ച താരത്തിനുള്ള ദേശീയ അവാര്‍ഡ് കൂടി നേടിയ താരമാണ് കീര്‍ത്തി സുരേഷ്.
കന്നഡ സിനിമയില്‍ പേരെടുത്തു കൊണ്ടിരിക്കുന്ന നടിയായ ശ്രീനിഥി ഷെട്ടി ഒരു കോടി മുതല്‍ മൂന്ന് കോടി വരെ പ്രതിഫലം നേടുന്നു. കെ.ജി.എഫ് ചാപ്റ്റര്‍ 1 ലെ അഭിനയത്തിലൂടെയാണ് പ്രശസ്തയായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News