ഹോളി ചായം തേച്ച ഹിന്ദുപെണ്‍കുട്ടിയെ പര്‍ദയിട്ട് മുസ്ലിമാക്കി പ്രചാരണം

ന്യൂദല്‍ഹി- ഹോളി ആഘോഷത്തിന്റെ ഭാഗമായി മുഖത്ത് ചായം തേച്ച ഹിന്ദു പെണ്‍കുട്ടിയെ പര്‍ദയിട്ട മുസ്ലിം പെണ്‍കുട്ടിയാക്കി മാറ്റി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ ട്വിറ്ററില്‍ നടത്തിയ മറിമായം വെബ്‌സൈറ്റുകളില്‍ നടത്തുന്ന വസ്തുതാ പരിശോധനയിലൂടെ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറാണ് കണ്ടുപിടിച്ചത്.
പ്രഖ്യാപിത ഹിന്ദുവാണെന്ന് പ്രൊഫൈലില്‍ പ്രഖ്യാപിച്ച സോഫ്റ്റ് വെയര്‍ ഡെവലപ്പറായ അഭിഷേക് സിംഗാണ് ഈ തിരിമറി നടത്തിയത്.
ഇക്കാര്യം നിങ്ങളുടെ ഗുഡ്ഗാവിലെ കമ്പനിക്ക് ഫോര്‍വേഡ് ചെയ്താലോ എന്നാണ് മുഹമ്മദ് സുബൈര്‍ അഭിഷേകിനോട് ചോദിക്കുന്നത്.

 

 

Latest News