VIDEO കുഞ്ഞിനെ ശസ്ത്രക്രിയക്ക് കൊണ്ടുവന്ന ദമ്പതികള്‍ ഏഴു കിലോ സ്വര്‍ണവുമായി പിടിയില്‍

ന്യൂദല്‍ഹി- നാലു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്കായി ദല്‍ഹിയിലെത്തിയ ദമ്പതികളില്‍നിന്ന് ഏഴു കിലോ സ്വര്‍ണം പിടിച്ചു. കുഞ്ഞിന് ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നതിനുള്ള പോര്‍ട്ടബിള്‍ ഉപകരണം സൂക്ഷിച്ചിരുന്ന ബാഗിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ കെനിയന്‍ ദമ്പതികളാണ് പിടിയിലായത്. രോഗം ഗുരുതരമായ കുഞ്ഞിനെ അടിയന്തര ഹൃദയശസ്ത്രക്രിയക്കായാണ് ദല്‍ഹിയിലേക്ക് കൊണ്ടുവന്നത്.

 

 

Latest News