ബ്ലാസ്റ്റേഴ്‌സുമായുള്ള സൂപ്പർ കപ്പ് പോരാട്ടത്തെ പരിഹസിച്ച് ബെംഗളൂർ കോച്ച്; 'സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്'

മുംബൈ - ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിരേയുള്ള വിവാദ ഗോളിന് പിന്നാലെ ഹീറോ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബാളിലെ ബെംഗളൂരു-കേരളാ ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തെ പരിഹസിച്ച് ബംഗളൂരു എഫ്.സി കോച്ച് സിമോൺ ഗ്രെയ്‌സൺ.
 ഏപ്രിൽ 16ന് കോഴിക്കോട് നടക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് - ബെംഗളൂര് എഫ്.സി പോരാട്ടത്തെ ഇരുടീമുകളുടെയും ആരാധകരും കളിക്കമ്പക്കാരും മാധ്യമങ്ങളും ആവേശപൂർവ്വം കാത്തിരിക്കുമ്പോഴാണ് ബെംഗ്ലൂര് കോച്ചിന്റെ പരിഹാസച്ചിരി. വീണ്ടും ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കേണ്ടതിനെ കുറിച്ചോർത്ത് ചിരിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു: 'പുറത്ത് ഒരുപാട് ബഹളങ്ങളുണ്ടാവും. അതിലൊന്നും ശ്രദ്ധിക്കരുതെന്ന് ഞാൻ താരങ്ങളോട് പറഞ്ഞിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങളൊന്നും ഞങ്ങളെ ബാധിക്കില്ല. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരം ഞങ്ങൾ ജയിച്ചു. അതപ്പോൾ കഴിഞ്ഞു. സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ വീണ്ടും ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കണമെന്നുള്ള റിപ്പോർട്ട് വായിച്ചിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾക്കെല്ലാവർക്കും ചിരിയാണ് വന്നതെന്ന്' ബെംഗളൂരു എഫ്.സി കോച്ച് ചിരിച്ചുകൊണ്ട് പ്രതികരിച്ചു.
 

Latest News