Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖുതുബയും നമസ്കാരവും ദീർഘിപ്പിക്കുന്ന ഇമാമുമാർക്ക് മുന്നറിയിപ്പ്

മക്ക - ഉംറ തീർഥാടകരെയും സന്ദർശകരെയും ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിലെ മസ്ജിദുകളിലും നമസ്‌കാര സ്ഥലങ്ങളിലും ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്ന മസ്ജിദുകളിലും പ്രബോധനവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും മതപഠന ക്ലാസുകൾ സംഘടിപ്പിക്കുകയും ഫോൺ കാബിനുകൾ വഴി തീർഥാടകരുടെയും സന്ദർശകരുടെയും മതപരമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. വിശുദ്ധ ഹറമിനു സമീപത്തെ നമസ്‌കാര സ്ഥലങ്ങളിലും ഹോട്ടലുകളിലും സ്‌ക്രീനുകൾ വഴി വ്യത്യസ്ത ഭാഷകളിലുള്ള ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും തീർഥാടകർക്കിടയിൽ മാർഗനിർദേശ കൃതികൾ വിതരണം നടത്തുകയും ചെയ്യും. 


അതേസമയം, വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്‌കാരത്തിലെ ഖുതുബകൾ ദീർഘിപ്പിക്കൽ, നമസ്‌കാരം ദീർഘിപ്പിക്കൽ, മറ്റുള്ളവരുടെ നാശത്തിനു വേണ്ടി പ്രാർഥിക്കൽ പോലെയുള്ള നിയമ ലംഘനങ്ങൾ നടത്തുന്ന ഇമാമുമാർക്ക് ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് മുന്നറിയിപ്പ് നൽകി. മസ്ജിദുകൾ അല്ലാഹുവിനുള്ളതാണ്. തങ്ങളുടെ മനസ്സുകളുടെ ഇഛക്കനുസരിച്ച സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ചിലർക്കുള്ള കേന്ദ്രങ്ങളല്ല പള്ളികൾ. മസ്ജിദുകൾ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം മന്ത്രാലയം ഇരട്ടിയായി ഉയർത്തിയിട്ടുണ്ട്. റിയാദിൽ മാത്രം ഇത്തരത്തിൽ പെട്ട 1500 ലേറെ നിരീക്ഷകർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇഫ്താർ പദ്ധതിയുടെ ഭാഗമായി ഇസ്‌ലാമികകാര്യ മന്ത്രാലയം ഈ വർഷം 500 ടൺ ഈത്തപ്പഴം വിദേശങ്ങളിൽ വിതരണം ചെയ്യും. ഇതിനു പുറമെ സൗദി അറേബ്യക്കകത്തും ഈത്തപ്പഴം വിതരണം ചെയ്യുമെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. 
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News