Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീര്‍ത്ത കണ്ണുകള്‍, ചതഞ്ഞ കവിള്‍ത്തടം... മുന്‍ കാമുകന്‍ മര്‍ദിച്ചെന്ന് നടി അനിക വിക്രമന്‍

കൊച്ചി - മുന്‍ കാമുകന്‍ അനൂപ് പിള്ള തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നടി അനിക വിക്രമന്‍. നടപടി ഒഴിവാക്കാന്‍ പോലീസുകാര്‍ക്ക് ഇയാള്‍ കൈക്കൂലി നല്‍കിയെന്നും അവര്‍ ആരോപിച്ചു.
അനൂപ് എങ്ങനെയാണ് തന്നെ പീഡിപ്പിക്കുകയും സ്വകാര്യത ലംഘിക്കുകയും ചെയ്തത് എന്നതിന്റെ വ്യക്തമായ വിശദാംശങ്ങള്‍ അനിക ഫേസ്ബുക്കില്‍ കുറിച്ചു.
ഈ സംഭവങ്ങള്‍ കഴിഞ്ഞ ശേഷവും എനിക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ട്, എന്നെയും എന്റെ കുടുംബത്തെയും തുടര്‍ച്ചയായി ഇടിച്ചുതാഴ്ത്തുകയാണ്- വീര്‍ത്ത കണ്ണുകളുടെയും ചതവുകളുടെയും അസ്വസ്ഥപ്പെടുത്തുന്ന ഫോട്ടോകള്‍ക്കൊപ്പം അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇപ്പോള്‍ പൂര്‍ണമായി സുഖം പ്രാപിച്ചുവെന്നും ഷൂട്ടിംഗിന് പോകാന്‍ തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിയുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്രയും ചെയ്തിട്ടും വീണ്ടും ഭീഷണിപ്പെടുത്തുന്ന ഒരു മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അയാള്‍ എന്നോട് ഇത് ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
അനൂപ് തന്നെ രണ്ടാമതും മര്‍ദിച്ചപ്പോള്‍ ബംഗളൂരുവിലെ പോലീസില്‍ പരാതിപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പോലീസുകാര്‍ക്ക് അയാള്‍ പണം നല്‍കിയെന്നും അവര്‍ പറഞ്ഞു. ചെന്നൈയില്‍ വച്ചാണ് ആദ്യമായി ആക്രമിച്ചത്. എന്നാല്‍ കരഞ്ഞു കാലു പിടിച്ചതിനാല്‍ പരാതി നല്‍കിയില്ല.
ഷൂട്ടിംഗിന് പോകുന്നത് തടയാന്‍ തന്റെ ഫോണ്‍ തകര്‍ത്തുവെന്നും അവര്‍ അവകാശപ്പെട്ടു. 'ഈ മുഖം വെച്ച് നീ എങ്ങനെ അഭിനയിക്കുമെന്ന് ഞാന്‍ നോക്കട്ടെയെന്ന് തന്നെ വെല്ലുവിളിച്ചു. 'ഞാന്‍ കണ്ണാടിയില്‍ എന്റെ മുഖം കണ്ട് ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍, 'നിന്റെ നാടകം കൊള്ളാം' എന്ന് പറഞ്ഞ് പരിഹസിച്ചതായും അനിക വെളിപ്പെടുത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News