Sorry, you need to enable JavaScript to visit this website.

പ്രവാസിയുടെ വീട്ടിലെത്തിയപ്പോള്‍ സദാചാര ആക്രമണം, പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നു

തൃശൂര്‍- ചേര്‍പ്പ് പഴുവില്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപം സദാചാര ആക്രമണത്തിന് ഇരയായ ബസ് െ്രെഡവര്‍ മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പഴുവില്‍ സ്വദേശി സഹര്‍ (32)ആണ് മരിച്ചത്.
തൃശൂരിലെ  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്  മരണം. തൃശൂര്‍   തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യ  ബസിലെ െ്രെഡവറായിരുന്നു. കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ദ്ധരാത്രിയായിരുന്നു ആക്രമണം. കേസിലെ പ്രതികളെല്ലാം ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന്  സഹറിന്റെ വൃക്കകള്‍ അടക്കം തകരാറിലായിരുന്നു.
അന്വേഷണത്തിന്റെ  ഭാഗമായി പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.കേസില്‍ എട്ടുപ്രതികളെന്ന് തൃശൂര്‍  റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്‌ഗ്രെ പറഞ്ഞു.  പ്രതികളില്‍ ഒരാളായ രാഹുല്‍ വിദേശത്ത് പോയതായി സ്ഥിരീകരിച്ചിട്ടുണ്ട് .  ഇരിങ്ങാലക്കുട റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്തെന്ന് പോലീസ് പറയുന്നു. അര്‍ധരാത്രി ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് സഹര്‍ ഇവരുടെ വീട്ടിലെത്തിയത്.
ഇതിനിടെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ അര്‍ധരാത്രി ചെന്നത് ചോദ്യംചെയ്യാന്‍ സദാചാര ഗുണ്ടകള്‍ എത്തുകയായിരുന്നു. അതേസമയം, ഇവര്‍ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. സഹറിനെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കിയ ഇവര്‍ മര്‍ദ്ദിച്ചവശനാക്കി. കടുത്ത മര്‍ദ്ദനത്തില്‍ സഹറിന്റെ വൃക്കകള്‍ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ മര്‍ദ്ദനദൃശ്യങ്ങള്‍ പോലീസ് തെളിവായി ശേഖരിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News