Sorry, you need to enable JavaScript to visit this website.

ഗാര്‍ഹിക തൊഴിലാളികളെ എത്ര വേണമെങ്കിലും നിയമിക്കാം; നാലില്‍ കൂടിയാല്‍ ലെവി

റിയാദ് - ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് പ്രത്യേക പരിധിയില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. തൊഴിലുടമകളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ഒന്നിലേറെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്നതാണ്. നാലിലേറെ ഗാര്‍ഹിക തൊഴിലാളികളുള്ള സ്വദേശി തൊഴിലുടമകള്‍ വീട്ടുവേലക്കാര്‍ക്ക് ലെവി നല്‍കേണ്ടിവരും.
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റോഫമില്‍ പുതുതായി ഉള്‍പ്പെടുത്തിയ പ്രൊഫഷനുകളില്‍ തങ്ങള്‍ക്ക് അനുയോജ്യമായ പ്രൊഫഷനുകള്‍ തെരഞ്ഞെടുത്ത് സ്വദേശികള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്നതാണ്. സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ക്കും തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്നതാണ്. വേലക്കാരുടെ എണ്ണം രണ്ടില്‍ കൂടുന്ന പക്ഷം വിദേശികള്‍ക്കു കീഴിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ബാധകമായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News