Sorry, you need to enable JavaScript to visit this website.

സൗദി യുവാവിനെ കാറിലിട്ട് കത്തിച്ച കേസില്‍ സുഹൃത്തിന്റെ വധശിക്ഷ ശരിവെച്ചു

ത്വാഹാ അല്‍ഖര്‍ഹദി, ബന്ദര്‍ അല്‍ഖര്‍ഹദി

ജിദ്ദ - സൗദി യുവാവ് ബന്ദര്‍ അല്‍ഖര്‍ഹദിയെ കാറിലിട്ട് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ ജിദ്ദ അപ്പീല്‍ കോടതി ശരിവെച്ചു. ജിദ്ദ ക്രിമിനല്‍ കോടതി വിധിക്കെതിരെ പ്രതി കഴിഞ്ഞയാഴ്ച അപ്പീല്‍ നല്‍കുകയായിരുന്നു. ബന്ദര്‍ അല്‍ഖര്‍ഹദിയെ കൊലപ്പെടുത്താന്‍ തന്റെ കക്ഷി ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതിയുടെ അഭിഭാഷകന്‍ മേല്‍കോടതിയില്‍ നല്‍കിയ അപ്പീലില്‍ വാദിച്ചിരുന്നത്. എന്നാല്‍ ഇത് കോടതി തള്ളി. അപ്പീല്‍ കോടതി വിധിയില്‍ ബന്ദറിന്റെ പിതാവ് ത്വാഹാ മുഹമ്മദ് അല്‍ഖര്‍ഹദി സംതൃപ്തി പ്രകടിപ്പിച്ചു.
കൊല്ലപ്പെട്ട ബന്ദര്‍ അല്‍ഖര്‍ഹദിയുടെ സുഹൃത്താണ് പ്രതി. സൗദിയയില്‍ സ്റ്റ്യുവാര്‍ഡ് ആയി ജോലി ചെയ്തിരുന്ന ബന്ദറിനെ പ്രതി കാറിലിട്ട് പെട്രോളൊഴിച്ച് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ ഇങ്ങിനെ കൊലപ്പെടുത്തുന്നതെന്ന് മരണപ്പെടുന്നതിന് തൊട്ടു മുമ്പ് ബന്ദര്‍ അല്‍ഖര്‍ഹദി പ്രതിയോട് ഉച്ചത്തില്‍ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. അതിനീചമായും നിഷ്ഠൂരമായും സ്വന്തം സുഹൃത്തിനെ പ്രതി കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നത് പൊതുസമൂഹത്തിന്റെ കടുത്ത രോഷത്തിന് ഇടയാക്കിയിരുന്നു. കൂട്ടുകാരനെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. ബന്ദറും തന്റെ കക്ഷിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രതിയുടെ അഭിഭാഷന്‍ അപ്പീല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 26 ന് ആണ് പ്രതിക്ക് ജിദ്ദ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News