Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധി യു. കെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌തേക്കും

ലണ്ടന്‍- ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കുകയും ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തതിന് ശേഷം രാഹുല്‍ ഗാന്ധി യു. കെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തിലെ ഗ്രാന്‍ഡ് കമ്മിറ്റി റൂമില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമെന്ന് നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി യു. കെയിലെത്തിയത്.

അവര്‍ തന്നെ എത്രത്തോളം ആക്രമിക്കുന്നുവോ അത്രയും തനിക്ക് നല്ലതാണെന്നും താന്‍ കൂടുതല്‍ മനസ്സിലാക്കുന്നതായും പറഞ്ഞ രാഹുല്‍ ഗാന്ധി ഇത് ധൈര്യവും ഭീരുത്വവും തമ്മിലുള്ള പോരാട്ടമാണെന്നാണ് ഞായറാഴ്ച ലണ്ടനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യവേ  പറഞ്ഞത്.

ബഹുമാനവും ഭീരുത്വവും തമ്മിലുള്ള പോരാട്ടമാണെന്നും പറഞ്ഞ അദ്ദേഹം വിദ്വേഷത്തിന്റെ വിപണിയില്‍ സ്നേഹം പരത്തുന്ന ഒരു കട സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിശദമാക്കി. 

പ്രതിപക്ഷത്തിന്റെ ഒരു ആശയവും ചര്‍ച്ച ചെയ്യാന്‍ നമ്മളുടെ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും നോട്ട് നിരോധനം, ജി. എസ്. ടി, അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ലജ്ജാകരമാണെന്നും ഇതാണ് സത്യമെന്നും നമുക്കെല്ലാവര്‍ക്കും പരിചിതമായ ഇന്ത്യ ഇതല്ലെന്നും അദ്ദേഹം വിശദമാക്കി. നമ്മുടെ രാജ്യം ഒരു തുറന്ന രാജ്യമാണെന്നും നമ്മുടെ ബുദ്ധിയെക്കുറിച്ച് അഭിമാനിക്കുന്ന, പരസ്പരം അഭിപ്രായങ്ങളെ ബഹുമാനിക്കുന്ന, പരസ്പരം കേള്‍ക്കുന്ന, അന്തരീക്ഷം ഉള്ള ഒരു രാജ്യമാണ്. അത് നശിപ്പിക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Latest News