Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവർത്തകയെ കാമത്തോടെ നോക്കി, മോശമായി പെരുമാറി; ദല്‍ഹിയില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- കാമത്തോടെ നോക്കിയെന്നും മോശമായി പെരുമാറിയെന്നും മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയതിനെ തുടര്‍ന്ന് 24 കാരനായ ഊബര്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. തെക്കുകിഴക്കന്‍ ദല്‍ഹിയിലെ യാത്രക്കിടെയാണ് സംഭവം. ഭാരത് നഗര്‍ സ്വദേശിയായി മാധ്യമപ്രവര്‍ത്തക ന്യൂ ഫ്രന്‍ഡ്‌സ് കോളനി പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.
കോളനിയില്‍നിന്ന് വൈകിട്ട് നാല് മണിയോടെ മാളവ്യ നഗറിലേക്ക് പോകുമ്പോഴാണ് ഡ്രൈവര്‍ വിനോദ് കുമാര്‍ യാദവ് മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തെക്കുകിഴക്കന്‍ ദല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകയില്‍നിന്ന് ലഭിച്ച പരാതി സിറ്റി പോലീസിനും ഊബര്‍ ഏജന്‍സിക്കും കൈമാറിയതായി ദല്‍ഹി വനിതാ കമ്മീഷനും അറിയിച്ചു. മാര്‍ച്ച് ആറിനകം നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കണമെന്നും കമ്മീഷന്‍ കമ്പനിയോട് ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News