Sorry, you need to enable JavaScript to visit this website.

അദാനി ഓഹരികളില്‍ കയറ്റം; ചാടി വീഴേണ്ട, നിക്ഷേപകര്‍ക്ക് നല്ലത് ജാഗ്രത

ന്യൂദല്‍ഹി- തട്ടിപ്പുകളും കൃത്രിമവും നടത്തിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു തകര്‍ച്ചയിലായിരുന്ന അദാനി ഓഹരികള്‍ രണ്ടു ദിവസമായി  ഇക്കഴിഞ്ഞ തിരിച്ചു കയറുന്നു. പ്രതിസന്ധിക്ക് പരിഹാരമായി കമ്പനി പുതിയ നിക്ഷേപകരെ കണ്ടെത്തിയതാണ് ഓഹരി വലിയിലെ മാറ്റത്തിനു കാരണം. മറ്റു രാജ്യങ്ങളിലെ ആസ്തി പണയപ്പെടുത്തി അദാനി ഗ്രൂപ്പ് വായ്പകള്‍ കരസ്ഥമാക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതസമയം, കയറ്റം തുടങ്ങിയെങ്കിലും അദാനി ഓഹരികളില്‍ നിക്ഷേപകര്‍ ജാഗ്രത തുടരണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. നിലവിലെ കയറ്റം ശാശ്വതമാണെന്നു പറയാനാകില്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
യു.എസ് ആസ്ഥാനമായുള്ള ബോട്ടിക് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് ആണ് അദാനി ഓഹരികളില്‍ ബ്ലോക്ക് ഡീല്‍ നടത്തുന്നത്. അഞ്ച് ലക്ഷത്തിനു മുകളില്‍ ഓഹരികള്‍ ഒറ്റ വില്‍പന നടത്തുന്നതാണ് ബ്ലോക്ക് ഡീല്‍. നാല് അദാനി ഗ്രൂപ്പ് കമ്പനികളില്‍ 15,446 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡ് എന്നിവയിലാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സിന്റെ നിക്ഷേപമെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News