വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; സ്റ്റാറ്റസ് ഇടുമ്പോഴും ജാഗ്രത വേണം

ന്യൂദല്‍ഹി- ദ്രോഹകരമായ സ്റ്റാറ്റസുകള്‍ റിപ്പോര്‍ട്ട് വാട്‌സ്ആപ്പ് അക്കൗണ്ട് പൂട്ടിക്കാനുള്ള പുതിയ ഫീച്ചര്‍ വരുന്നു. സ്റ്റാറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
അപകടം, സംഘര്‍ഷം തുടങ്ങി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സ്റ്റാറ്റസുകള്‍ ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഇതിനായി സ്റ്റാറ്റസ് കാണുമ്പോള്‍ റിപ്പോര്‍ട്ട് എന്ന ഒരു ഓപ്ഷന്‍ കൂടി ഉണ്ടാകും. സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പരിശോധിച്ച് സ്റ്റാറ്റസ് നീക്കം ചെയ്യനുള്ള നടപടി സ്വീകരിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
അതേസമയം വാട്‌സ്ആപ്പില്‍  അയക്കുന്ന മെസേജുകളും ചിത്രങ്ങളും പോലെ  കോളും വിഡിയോകളും സുരക്ഷിതമാണെന്നും നിരീക്ഷിക്കപ്പെടില്ലെന്നും കമ്പനി വ്യക്തമാക്കി.
സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്.   പ്ലേസ്‌റ്റോറില്‍നിന്ന് വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ എല്ലാവര്‍ക്കും താമസിയാതെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News