VIDEO ആടുജീവിതം വരവായി, നോവൽ എങ്ങനെ സിനിമയായി; വീഡിയോ പങ്കുവെച്ച് ബ്ലെസി

കൊച്ചി- ഷൂട്ടിംഗ് പൂര്‍ത്തിയായി അവസാന മിനുക്കു പണികളിലാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആടുജീവിതം. വായനാലോകം നെഞ്ചേറ്റിയ നോവലായ ആടുജീവിതത്തിന്റെ ആവിഷ്‌കാരം കാണാനാണ് അവരുടെ കാത്തിരിപ്പ്.
ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആടുജീവിതം'. പൃഥ്വിരാജാണ് നായകന്‍. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കെ ചിത്രത്തിന്റെ ആദ്യ ഘട്ടങ്ങളെക്കുറിച്ചും സിനിമ സംവിധാനം ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. ആടുജീവിതത്തിന്റെ പൂജ വിഡിയോയും അദ്ദേഹം പങ്കുവച്ചു.
ആസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം എങ്ങനെയാണ് ആരംഭിച്ചതെനന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ പൂജയും, ആദ്യ ഷോട്ടും വീഡിയോയില്‍ ഉള്‍പ്പെടുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


എഴുത്തുകാരന്‍ രവി വര്‍മ തമ്പുരാന്‍ വഴിയാണ് 2009ല്‍ ബ്ലെസ്സി ആടുജീവിതം എന്ന നോവലിനെ കുറിച്ചറിയുന്നത്. പിന്നീട് ബെന്യാമിനുമായി ചര്‍ച്ച ചെയ്ത് നോവല്‍ സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ചിത്രത്തിനു വേണ്ടി വലിയ മേക്കോവര്‍ തന്നെ പൃഥ്വിരാജ് നടത്തിയിരുന്നു. നായകന്റെ ലുക്കിലേക്ക് എത്താന്‍ പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മരുഭൂമിയും കാലാവസ്ഥാവ്യതിയാനങ്ങളും കാരണം ചിത്രീകരണ വെല്ലുവിളികളും ഏറെയായിരുന്നു. അതിനിടയില്‍, കോവിഡും ലോക്ക്ഡൗണും എത്തിയതോടെ ചിത്രീകരണം തന്നെ നിന്നുപോയി.

ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആടുജീവിതംഎന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കേന്ദ്രകഥാപാത്രമായ നജീബ്, ആടുകളുടെ ഇടയില്‍ ജീവിക്കാന്‍ ഇടയാകുന്നത് ഉള്‍പ്പടെ മനുഷ്യക്കടത്തിന്റെ ഏറ്റവും ഭീതിതമായ മുഖം വെളിവാക്കുന്നതാണ് ആടുജീവിതത്തിന്റെ കഥാപരിസരം.
 എ ആര്‍ റഹ്മാനാണ് ആടുജീവിതത്തിന്റെ സംഗീതസംവിധായകന്‍. രഞ്ജിത്ത് അമ്പാടി മേക്കപ്പും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിച്ചു. കെ.എസ് സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

 

Latest News