ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കുനേരെ തോക്കു ചൂണ്ടി, മൂന്ന് മലയാളി യുട്യൂബര്‍മാര്‍ റിമാന്‍ഡില്‍

ചെന്നൈ- ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. യൂട്യൂബര്‍മാരായ ജെ ദിലീപ് (33), എസ് കിഷോര്‍ (23), എച്ച് സമീര്‍ (30) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കൗണ്ടംപാളയത്തുവെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
കാറില്‍ ഊട്ടിയിലേക്ക് പോകവെ റോഡരികില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കണ്ട് യുവാക്കള്‍ പുറത്തിറങ്ങിയതായിരുന്നു. തുടര്‍ന്ന് യുവതിയുമായി നടത്തിയ സംസാരം വാക്തര്‍ക്കത്തിലെത്തുകയും തൊട്ടുപിന്നാലെ ദിലീപ് എയര്‍ പിസ്റ്റള്‍ യുവതിക്ക് നേരെ ചൂണ്ടുകയുമായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്ത നാട്ടുകാരെയും യുവാക്കള്‍ ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. അതിക്രമം നേരിട്ട പുതുക്കോട്ട സ്വദേശിനി നല്‍കിയ പരാതിയില്‍ യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്ത് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News