ടൈസനോടൊപ്പം ഉംറ നിര്‍വഹിച്ച് സ്വീഡിഷ് ബോക്‌സര്‍ ബാദു ജാക്ക്; ഇരുവർക്കുംവേണ്ടി പ്രാർഥനകൾ

മക്ക- പ്രൊഫഷണല്‍ ബോക്‌സിംഗ് താരമായിരുന്ന മൈക് ടൈസനോടോപ്പം വിശുദ്ധ ഉംറ നിര്‍വഹിക്കാനെത്തിയ ഫോട്ടോ പങ്കുവെച്ച് സ്വീഡിഷ് പ്രൊഫഷണല്‍ ബോക്‌സര്‍ ബാദു ജാക്ക്. നിരവധി പേരാണ് ഇരുവര്‍ക്കും വേണ്ടി പ്രാര്‍ഥനകളോടെ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ബാദു ജാക്ക് ഫോട്ടുകള്‍ ഷെയര്‍ ചെയ്തിരുന്നു.
ഇസ്ലാം സ്വീകരിച്ച മൈക് ടൈസന്‍ എന്തുകൊണ്ട് ഇനിയും പേരു മാറ്റുന്നില്ലെന്ന് ചിലര്‍ കമന്റുകളില്‍ ചോദിക്കുന്നുണ്ട്. മൈക്ക് ടൈസനോടൊപ്പം നമസ്‌കരിക്കുന്ന വീഡിയോകളും നേരത്തെ ബദൗ ജാക്ക് പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ മൈക് ടൈസനും പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ഡിജെ ഖാലിദും സൗദി സന്ദര്‍ശിച്ചതും ഉംറ നിര്‍വഹിച്ചതും വാര്‍ത്തയായിരുന്നു.

 

Latest News