Sorry, you need to enable JavaScript to visit this website.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് അറസ്റ്റിലായി, തെറ്റിയ ഭാര്യ കുടുക്കിയതെന്ന് യുവാവ്

ഇന്‍ഡോര്‍- പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സുമായും (ഐ.എസ.്‌ഐ) തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ചൈനയിലും ഹോങ്കോങ്ങിലും താമസിച്ചിരുന്ന 40 വയസ്സുകാരനെ ഇന്‍ഡോര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് സര്‍ഫറാസ് എന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
പ്രതിയെക്കുറിച്ച് മുംബൈ പോലീസില്‍ നിന്നും എന്‍ഐഎയില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) രജത് സക്ലേച്ച പറഞ്ഞു. ഇന്‍ഡോറിലെ ചന്ദന്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നയാളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ഡിസിപി പറഞ്ഞു.
2005 നും 2018 നും ഇടയില്‍ ചൈനയിലും ഹോങ്കോങ്ങിലും ഇയാള്‍ ജോലി ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താന്‍ വിവാഹ മോചനത്തിനു ശ്രമിക്കുന്ന ചൈനീസ് യുവതിയാണ് തെറ്റായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയതെന്ന് യുവാവ് പറയുന്നു.
താനും ചൈനീസ് ഭാര്യയും വിവാഹമോചനം നേടുകയാണെന്നും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ചൈനയിലെ കോടതിയില്‍ നടന്നുവരികയാണെന്നും യുവാവ് പറഞ്ഞു. ബന്ധപ്പെട്ട കേന്ദ്രസംസ്ഥാന ഏജന്‍സികളുമായി ഏകോപനം നടത്തയാണ്  ഇന്‍ഡോര്‍ പോലീസ് കേസ് അന്വേഷിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2018ല്‍ ഇന്‍ഡോറിലേക്ക് മടങ്ങിയ ശേഷം ഇയാള്‍ നാലാമത്തെ വിവാഹം കഴിച്ചുവെന്ന് സംശയിക്കുന്നതായും നഗരത്തില്‍ മരുന്നുകള്‍, വസ്ത്രങ്ങള്‍, എണ്ണ എന്നിവയുടെ ബിസിനസ്സ് നടത്തിയിരുന്നതായും ഡി.സി.പി സക്ലേച്ച പറഞ്ഞു. ഇയാളുടെ അടുത്ത ബന്ധു ഇപ്പോള്‍ കുവൈത്തിലാണെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
അഞ്ചാം ക്ലാസ് വരെ മാത്രമാണ് പഠിച്ചതെങ്കിലും വിദേശത്ത് താമസിക്കുന്നതിനാല്‍ ചൈനീസ് ഭാഷയും ഇംഗ്ലീഷും വശമുണ്ടെന്ന്  ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിക്ക് 2003 ലാണ് ആദ്യമായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചത്. യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന പരാതിയെ തുടര്‍ന്ന് 2006ല്‍ ഹോങ്കോങ്ങിലെ ഇന്ത്യന്‍ എംബസി വഴി പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചുവെന്നും ഡിസിപി പറഞ്ഞു.
ഇയാളുടെ കൈവശം കുറ്റകരമായ വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ലെങ്കിലും,  ബാങ്ക് അക്കൗണ്ടുകളും രേഖകളും പരിശോധിച്ച് വരികയാണെന്നും ബന്ധപ്പെട്ട എംബസികളുമായി ബന്ധപ്പെട്ട് ഇയാളുടെ മൊഴികള്‍ പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും ഡിസിപി വ്യക്തമാക്കി.
എന്‍ഐഎയുടെ വിവരങ്ങളെ തുടര്‍ന്നാണ് സര്‍ഫറാസ് എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ
ഇയാളുടെ ആധാര്‍ കാര്‍ഡ്, െ്രെഡവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയ വിശദാംശങ്ങളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചിരുന്നു. ലഭിച്ച വിവരമനുസരിച്ച് പ്രതിക്ക് ചൈന, ഹോങ്കോംഗ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News