മുസ്ലിംകള്‍ക്കെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി എം.എല്‍.എ വീണ്ടും

സോലാപൂര്‍- മുസ്ലിംകള്‍ക്കെതിരെ ആയുധമെടുക്കാനും സാമ്പത്തികമായി ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്ത് ബി.ജെ.പിയുടെ ഗോഷാമഹല്‍ എംഎല്‍എ ടി.രാജ സിംഗ് വീണ്ടും. മഹാരാഷ്ട്രയിലെ സോലാപൂരില്‍ ഹിന്ദു ജനക്രോഷ് മോര്‍ച്ച സംഘടിപ്പിച്ച റാലിയിലാണ്  രാജാ സിംഗ് മുസ്ലിംകള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തത്.
മുസ്ലിംകള്‍ നമ്മുടെ സഹോദരിമാരെയും പെണ്‍മക്കളെയും കുടുക്കുകയാണെന്നും  കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രങ്ങളാകാന്‍ തയ്യാറാകാത്തപ്പോള്‍ അവരെ കൊലപ്പെടുത്തുകയാണെന്നും സിംഗ് പറഞ്ഞു.മരിക്കുന്നതിനോ അവരെ കൊല്ലുന്നതിനോ താന്‍ ഭയപ്പെടുന്നില്ലെന്നും തന്നെ നിശബ്ദനാക്കാന്‍ ഒരു കടലാസ് കഷണത്തിന് സാധ്യമാകില്ലെന്നും കടലാസ് ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.      
ഭാരത് മാതാവിനെ സ്തുതിക്കാത്തവരും വന്ദേമാതരം പാടാത്തവരും ഛത്രപതി ശിവജിയുടെ വാര്‍ഷികം ആഘോഷിക്കാത്തവരുമാണ് അവര്‍. നമ്മുടെ പ്രിയപ്പെട്ട സാംഭാജിയെ കൊന്ന രാജ്യദ്രോഹികളില്‍ നിന്ന് ഒരു രൂപ  വിലയുള്ളതു പോലും വാങ്ങരുത്.  ശിവാജിക്കും അഫ്‌സല്‍ ഖാനും ഒന്നാകാന്‍ കഴിയുമോ? മഹാ റാണാ പ്രതാപും അക്ബറും ഒന്നാകുമോ? നമ്മുടെ മാതാവായ പശുവിനെ ആരാധിക്കുന്നവരും അതിനെ കൊല്ലുന്നവരും ഒന്നാകുമോ? എം.എല്‍.എ ചോദിച്ചു. ആദില്‍ ഷാഹി രാജവംശത്തിന്റെ ജനറലായിരുന്നു അഫ്‌സല്‍ ഖാന്‍.
നമ്മള്‍ വന്ദേമാതരം പാടുന്നു, അവര്‍ അതിനെ എതിര്‍ക്കുന്നു. നമുക്ക് യഥാര്‍ത്ഥത്തില്‍ സഹോദരന്മാരാകാന്‍ കഴിയുമോ? എന്നു ചോദിച്ചപ്പോള്‍ ഇല്ല ഒരിക്കലുമില്ലെന്ന് കാവിയുടുത്ത ജനക്കൂട്ടം പ്രതികരിച്ചു.
ഔറംഗബാദ് നഗരത്തിന്റെ പേര് ഛത്രപതി സംഭാജിനഗര്‍ എന്നും ഒസ്മാനാബാദ് നഗരം ധാരാശിവ് എന്നും മാറ്റാനുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ പ്രഖ്യാപനത്തെക്കുറിച്ചും സിംഗ് സംസാരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News