ഭര്‍തൃവീട്ടില്‍വെച്ച് തീ കൊളുത്തിയ ഷെഹീദ മരിച്ചു, ഭര്‍ത്താവ് നോക്കിനിന്നെന്ന് ആരോപണം

കോഴിക്കോട്- ഭര്‍തൃവീട്ടില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിനി ഷെഹീദ (39) ആണ് ഇന്നു പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവതി മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാല് മണിക്കാണ് ഷെഹീദ ഭര്‍തൃവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഭര്‍ത്താവിന്റെ മാനസിക പീഡനത്തെ കുറിച്ച് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴിയില്‍ പറഞ്ഞത്.  
ഷെഹീദയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ചാലിയം സ്വദേശി ജാഫറിനെ അറസ്റ്റ് ചെയ്തു. ഷെഹീദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. തീ കത്തുമ്പോള്‍ ജാഫര്‍ നോക്കിനിന്നെന്ന് ഷെഹീദയുടെ സഹോദരന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ബന്ധുക്കളും ഷെഹീദയെ മാനസികമായി പീഡിപ്പിച്ചെന്നും സഹോദരന്‍ ആരോപിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News