VIDEO ഉമ്മയും എട്ട് മക്കളും തകര്‍ത്താടിയ ഒപ്പന; കൈയടിച്ച് സോഷ്യല്‍ മീഡിയ

മലപ്പുറം- ഉമ്മയും എട്ടു പെണ്‍മക്കളും ചേര്‍ന്ന്  അവതരിപ്പിച്ച ഒപ്പന സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വൈറലാക്കി.
കരിപ്പൂര്‍ ചിറയില്‍ എ.എം.എല്‍.പി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തിലാണ് വ്യത്യസ്തമായ ഒപ്പന അരങ്ങേറിയത്. 99 വര്‍ഷത്തെ പാരമ്പര്യമുള്ള സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമവും ഇതോടൊപ്പം നടന്നിരുന്നു.
ഉമ്മയെ മണവാട്ടിയാക്കി പെണ്‍മക്കള്‍  ചേര്‍ന്ന് അവതരിപ്പിച്ച ഒപ്പന നാട്ടുകാര്‍ക്ക് വേറിട്ട അനുഭവമായപ്പോള്‍ അത് വാട്‌സ്ആപ്പിലും യുട്യൂബിലും പുറത്തുള്ളവരേയും തേടിയെത്തി.

 

Latest News