വിമാനം കിട്ടിയില്ല, വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്- വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് എയര്‍പോര്‍ട്ടിലാണ് സംഭവം. ചെന്നൈയിലേക്ക് പോകാനിരുന്ന വിമാനത്തില്‍ ബോംബുണ്ടെന്നാണ് വ്യാജ സന്ദേശം നല്‍കിയത്. വിമാനത്തില്‍നിന്ന് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബോര്‍ഡിംഗ് നിഷേധിച്ച യാത്രക്കാരനാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവെന്നും  കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News