Sorry, you need to enable JavaScript to visit this website.

ഇനി നഗ്നചിത്രങ്ങളും; കര്‍ണാടകയിലെ വനിതാ ഉദ്യോഗസ്ഥരുടെ പോര് കൂടുതല്‍ വഷളായി

ബംഗളുരു- കര്‍ണാടക മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പരസ്യ വാഗ്വാദം തുടരുന്നു.
മാനസിക രോഗിയാണെന്ന ഐഎഎസ് ഓഫീസര്‍ രോഹിണി സിന്ധൂരിയുടേയും ഭര്‍ത്താവിന്റെയും ആരോപണത്തിനു മറുപടിയായി സിന്ധൂരിയുടെനമ്പറില്‍നിന്നാണെന്ന് പറയുന്ന ഒരു സ്‌ക്രീന്‍ഷോട്ടാണ് ഐപിഎസ് ഉദ്യോഗസ്ഥ ഡി. രൂപ മൗദ്ഗില്‍ പങ്കുവെച്ചത്. ഐഎഎസ് ഓഫീസറുടെ നഗ്‌നചിത്രങ്ങളെക്കുറിച്ച് പറയുമോ എന്നു ചോദിച്ചുകൊണ്ടാണ് ഐ.പി.എസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്.
സംസ്ഥാന ഹിന്ദു മത, എന്‍ഡോവ്‌മെന്റ് വകുപ്പ് കമ്മീഷണറായ രോഹിണി സിന്ധൂരിയും ഭര്‍ത്താവ് സുധീര്‍ റെഡ്ഡിയും നേരത്തെ ഐപിഎസ് ഉദ്യോഗസ്ഥ രൂപയെ  മാനസിക രോഗിയാണെന്ന് മുദ്രകുത്തിയിരുന്നു.  തൊട്ടുപിന്നാലെയാണ് അവരുടെ പരാമര്‍ശം. രോഹിണി സിന്ധൂരി എനിക്ക് ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നാണ് മാധ്യമങ്ങളിലൂടെ പറഞ്ഞത്. എന്നാല്‍ അവര്‍ ഡിലീറ്റ് ചെയ്ത നഗ്‌നചിത്രങ്ങളെക്കുറിച്ച് പറയുമോ? ഈ നമ്പര്‍ അവരുടേതാണ്, ഒരു ഐഎഎസ് ഉദ്യോഗസ്ഥന് അവരുടെ നഗ്‌നചിത്രങ്ങള്‍ അയയ്ക്കാമോ?- നിലവില്‍ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡിയും രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ രൂപ മൗദ്ഗില്‍ ചോദിച്ചു.
സ്‌ക്രീന്‍ ഷോട്ടില്‍  10 സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി കാണിക്കുന്നുണ്ട്.  അതേസമയം ഈ സന്ദേശങ്ങള്‍ക്ക് നല്‍കിയ  മറുപടിയില്‍  അതി മനോഹരം എന്നൊക്കെ കാണിക്കുന്നുണ്ട്.  
വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് രൂപ മൗദ്ഗിലിനെതിരായ പരാതി ചീഫ് സെക്രട്ടറി വന്ദിത ശര്‍മ്മക്ക് നല്‍കിയിട്ടുണ്ടെന്നും നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിന്ധൂരി വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News