യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞു, പ്രതി പിടിയിലായത് 24 വര്‍ഷത്തിന് ശേഷം

കോഴിക്കോട്: ഒന്നും രണ്ടുമല്ല, 24 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്, പക്ഷേ, പോലീസിന് പ്രതിയെ പിടികിട്ടിയത് ഇപ്പോഴാണെന്ന് മാത്രം. ഗായകരായ കെ.ജെ യേശുദാസിനെയും കെ.എസ് ചിത്രയെയും കല്ലെറിഞ്ഞ കേസിലെ പ്രതിയെയാണ് 24 വര്‍ഷത്തിന് ശേഷം  പിടികൂടിയത്.  ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി അസീസി(56) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1999 ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കോഴിക്കോട്ട് നടന്ന മലബാര്‍ മോഹത്സവത്തില്‍ പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഗായകര്‍ക്കെതിരെ അസീസ് കല്ലെറിഞ്ഞത്. ഗാനമേള നടന്നുകൊണ്ടിരിക്കെ ഇവര്‍ക്ക് നേരെ കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ട ആളായിരുന്നു അസീസെന്ന് അന്വേഷണംസംഘം വ്യക്തമാക്കി. മാത്തോട്ടത്തു നിന്ന് മാറി മലപ്പുറത്ത് മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന ജോലിയാണ് ഇയാള്‍ക്ക്. മാത്തോട്ടത്തെ പരിസരവാസി നല്‍കിയ സൂചനയനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സംഭവ ദിവസം പൊലീസ് ഉദ്യോഗസ്ഥന്റെ വയര്‍ലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു.  കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അസീസിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നടക്കാവ് സി ഐ ആയിരുന്ന കെ. ശ്രീനിവാസന്‍ ആയിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥന്‍. പിന്നീട് ഇപ്പോള്‍  നടത്തിയ തെരച്ചിലിലാണ് അസീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയ ജാമ്യത്തില്‍ വിട്ടു .

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

Latest News