ഭക്തിയുടെ ഭാഗമായ ശിവാലയ ഓട്ടത്തിനിടെ രണ്ടു പേര്‍ അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഭക്തിയുടെ ഭാഗമായി ശിവരാത്രി വേളയില്‍ കന്യാകുമാരിയില്‍ നടക്കുന്ന  ശിവാലയ ഓട്ടത്തിനിടെ തമിഴ്‌നാട് തക്കലയിലുണ്ടായ ബൈക്കപകടത്തില്‍ വെങ്ങാനൂര്‍ , മുക്കോല സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. മുക്കോല  കുഴിപ്പള്ളം ചിത്രാ ഭവനില്‍ സോമരാജന്‍ (59) വെങ്ങാനൂര്‍ പീച്ചോട്ടു കോണം രാജു നിവാസില്‍ രാജു (52) എന്നിവരാണ് മരിച്ചത്. ശിവാലയ ഓട്ടം പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിനെ  കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടറിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ സി.സി ടി.വി യുടെ സഹായത്തോടെ തക്കല പൊലീസ് ശ്രമം ആരംഭിച്ചു.
സോമരാജനും രാജുവും ഉള്‍പ്പെടെ എട്ടംഗ സംഘം നാല് ഇരുചക്ര വാഹനങ്ങളിലായി ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ശിവാലയ ഓട്ടത്തിന് പുറപ്പെട്ടത്. ഒന്‍പതാമത്തെ ക്ഷേത്രമായ തിരുവിടക്കോടിലെ ദര്‍ശനം കഴിഞ്ഞ് പത്താമത്തെ ക്ഷേത്രമായ തിരുവാന്‍ കോടിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News