ഇന്‍സ്റ്റഗ്രാം കാമുകന്‍ ഗൂഗിള്‍ മാപ്പ് നോക്കി എത്തി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അറസ്റ്റ്

കൊച്ചി- ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.  ഇന്‍സ്റ്റാഗ്രാം വഴി ഒരു മാസം മുമ്പ് പരിചയപ്പെട്ട പ്ലസ് ടു കാരിയെ പീഡിപ്പിച്ച മാള ചെന്തുരുത്തി മൂന്നാംകുറ്റി അജയ് (22) നെയാണ്  വടക്കേക്കര പോലിസ് അറസ്റ്റ് ചെയ്തത്. രാത്രി 12 മണിക്ക് ശേഷം ബൈക്കുമായി എത്തിയ യുവാവ് പെണ്‍കുട്ടി താമസിക്കുന്ന വീടിനുള്ളില്‍ കയറുകയായിരുന്നു. ബൈക്ക് കണ്ട് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് യുവാവ് പിടിയിലായത്. കുട്ടിയുടെ ശരിയായ പേരു പോലും ഇയാള്‍ക്ക് അറിയില്ലായിരുന്നു. ഇന്‍സ്റ്റഗ്രാം ഐഡി മാത്രമേ യുവാവിന് അറിയാമായിരുന്നുള്ളൂ. പ്രതി ഗൂഗിള്‍ മാപ്പ് വഴി തിരഞ്ഞാണ് വീട്ടിലെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News