Sorry, you need to enable JavaScript to visit this website.

സാനിയ മിര്‍സ ക്രിക്കറ്റിലേക്ക്

ബംഗളൂരു - ടെന്നിസ് താരം സാനിയ മിര്‍സ ക്രിക്കറ്റിലേക്ക്. വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ മെന്ററുടെ ചുമതല സാനിയ ഏറ്റെടുത്തു. ന്യൂസിലന്റ് വനിതാ ടീമിന്റെ ഹെഡ് കോച്ച് ബെന്‍ സ്വായര്‍, മുന്‍ തമിഴ്‌നാട് ഓഫ്‌സ്പിന്നര്‍ മലോലന്‍ രംഗരാജന്‍, മുന്‍ ഇന്ത്യന്‍ താരം വി.ആര്‍. വനിത എന്നിവരടങ്ങുന്നതാണ് കോച്ചിംഗ് സ്റ്റാഫ്.  
ദുബായ് ഓപണോടെ ടെന്നിസില്‍ നിന്ന് സാനിയ വിരമിക്കുകയാണ്. അതിനു ശേഷമാണ് മുപ്പത്താറുകാരി ആര്‍.സി.ബി ടീമിനൊപ്പം ചേരുക. മെന്ററുടെ റോള്‍ അമ്പരപ്പിച്ചുവെന്നും ആവേശത്തോടെയാണ് സ്വീകരിച്ചതെന്നും സാനിയ പറഞ്ഞു. സ്‌പോര്‍ട്‌സ് കരിയറാക്കാമെന്ന് പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തുകയും എന്തു തന്നെ പ്രതിസന്ധികളുണ്ടായാലും ലക്ഷ്യങ്ങളിലേക്ക് മുന്നേറുമെന്ന ആത്മവിശ്വാസം സൃഷ്ടിക്കലുമാണ് തന്റെ ചുമതലയെന്ന് സാനിയ കരുതുന്നു. ഇന്ത്യന്‍ വനിതയെന്ന നിലയില്‍ 20 വര്‍ഷത്തോളം ടെന്നിസില്‍ തുടര്‍ന്നത് ഏകാന്തമായ അനുഭവമായിരുന്നു. ആ അനുഭവം എനിക്ക് പങ്കുവെക്കാനാവും -സാനിയ പറഞ്ഞു. 
സ്മൃതി മന്ദാന, എലിസ് പെറി, മെഗാന്‍ ഷുട്, സോഫി ഡിവൈന്‍, ഡെയ്ന്‍ വാന്‍നീക്കര്‍ക്ക്, റിച്ച ഘോഷ് എന്നിവരടുങ്ങുന്ന താരസമ്പന്നമായ നിരയാണ് ആര്‍.സി.ബിക്കു വേണ്ടി കളിക്കുക. ദല്‍ഹി കാപിറ്റല്‍സിനെതിരെ മാര്‍ച്ച് അഞ്ചിനാണ് ആദ്യ കളി. 

Latest News