പെണ്‍കുട്ടിയുമായി കോഴിക്കോട് ബീച്ചില്‍ കറങ്ങി; പോക്സോ കേസില്‍ 20കാരന്‍ അറസ്റ്റില്‍

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ 15കാരിയുമായി പ്രണയം നടിച്ച് ബീച്ചില്‍ കറങ്ങിയ 20കാരന്‍ പോക്സോ കേസില്‍ റിമാന്റിലായി. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് വീട്ടില്‍ രാജേഷ് (20) നെയാണ് ജഡ്ജി എസ് നസീറ ഫെബ്രുവരി 25 വരെ റിമാന്റ് ചെയ്തത്. 2022 മെയ് മാസത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഫോണ്‍ വിളിച്ചും ചാറ്റിംഗിലൂടെയും കുട്ടിയുമായി പ്രണയം നടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഒമ്പതിന് രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇയാള്‍ കാറില്‍ കയറ്റി കോഴിക്കോട് ബിച്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. വൈകുന്നേരം തിരിച്ചു വീടിനടുത്ത് കൊണ്ടു വിട്ടു. രക്ഷിതാക്കള്‍ വിവരമറിഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കി. ഫെബ്രുവരി 11ന് പ്രതി അകമ്പാടത്തുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോത്തുകല്‍ എസ് ഐ  വി സി ജോണ്‍സണ്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News