ആലുവയിലും പറവൂരും മട്ടാഞ്ചേരിയിലും എന്‍ഐഎ റെയ്ഡ്

കൊച്ചി- എറണാകുളം ജില്ലയില്‍ ആലുവയിലും പറവൂരിലും  മട്ടാഞ്ചേരിയിലും  എന്‍ഐഎ റെയ്ഡ്. മംഗലാപുരം സ്‌ഫോടന  കേസ് പ്രതി എത്തിയ ഇടങ്ങളിലാണ് റെയ്ഡ്. പ്രതി ഷാരിഖിന് സഹായം ലഭിച്ചെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളം ഉള്‍പ്പടെ 60 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 19-ന് മംഗലാപുരത്തുണ്ടായ സ്‌ഫോടനത്തില്‍ മുഖ്യപ്രതി ഷാരിഖ് ഉള്‍പ്പടെ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. വയറുകള്‍ ഘടിപ്പിച്ച് പ്രഷര്‍ കുക്കറും കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് റെസിസ്റ്റന്‍സ് കൗണ്‍സില്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം കോയമ്പത്തൂര്‍ ഉക്കടത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയിരുന്നതായും സൂചനയുണ്ട്. ഇതിനെ പറ്റിയും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. 
 

Latest News