Sorry, you need to enable JavaScript to visit this website.

മഅ്ദനി ആശുപത്രി വിട്ടു; സന്ദർശകർക്ക് വിലക്ക്

Read More

- പക്ഷാഘാതത്തിന്റെ തുടർച്ചയായുള്ള ആരോഗ്യപ്രശ്‌നങ്ങളെന്ന് ഡോക്ടർമാർ
 ബെംഗളൂരു -
ബെംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. പരിപൂർണ വിശ്രമവും നിരന്തര ചികിത്സാനിർദേശങ്ങളും നൽകിയാണ് ഡിസ്ചാർജ്.
 ശാരീരിക അസ്വസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ ഒമ്പത് മാസം മുമ്പുണ്ടായ പക്ഷാഘാതത്തിന്റെ തുടർച്ചയായുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് മഅദ്‌നിക്കുണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു. 
 ആശുപത്രി വിട്ടെങ്കിലും ഫിസിയോ തെറാപ്പി ചികിത്സ തുടരണമെന്ന് മഅദ്‌നിയോട് നിർദേശിച്ചിട്ടുണ്ട്. സന്ദർശകരെ പൂർണമായി വിലക്കിയുള്ള വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതായും അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഒരുദിവസം മോഡി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരും; അദാനിയെ പറഞ്ഞതിന് വ്യക്തിപരമായി അധിക്ഷേപിച്ചെന്നും രാഹുൽ ഗാന്ധി

കൽപ്പറ്റ - അദാനി-നരേന്ദ്ര മോഡി ബന്ധത്തിൽ താൻ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കുശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ മീനങ്ങാടിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
അദാനിക്കു വേണ്ടി കേന്ദ്രസർക്കാർ ചട്ടങ്ങൾ മറികടക്കുകയാണ്. അദാനി പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നും കരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നും രാഹുൽ ചോദിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെയാണ്? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനമെന്നും പാർലമെന്റിൽ പറഞ്ഞത് സത്യങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
താന് മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിച്ചില്ല. എന്നാൽ പാർലമെന്റിലെ തന്റെ പ്രസംഗം കേന്ദ്രസർക്കാർ നീക്കം ചെയ്തു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനു പകരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. എന്നാൽ ഇത് പാർലമെൻറിൽ നിന്ന് നീക്കം ചെയ്തില്ലെന്നും ഇരട്ടത്താപ്പ് സമീപനമാണ് ഉണ്ടായതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
 സത്യം എന്നായാലും പുറത്തു വരും. ഞങ്ങളുടെ രണ്ട് പേരുടെയും ശരീരഭാഷ കണ്ടാലറിയാം സത്യം എവിടെയാണെന്ന്. സത്യം മോഡിയുടെ കൂടെയില്ല. മോദിയുടെ ധാരണ എല്ലാവർക്കും അദ്ദേഹത്തെ പേടിയാണെന്നാണ്. എനിക്കദ്ദേഹത്തെ ഭയമില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു. 
 വന്യജീവി ആക്രമണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടിയെടുക്കണമെന്നും ബഫർ സോൺ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയിൽ ഒരുപാട് കർഷകരെ കണ്ടു. എല്ലാവരും അസംതൃപ്തരാണ്. ചികിത്സ കിട്ടിയിരുന്നെങ്കിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തോമസിന്റെ കുടുംബം ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Latest News