പാലക്കാട് - സ്ത്രീധന പീഡനത്തെ തുടർന്ന് യുവതിയും മകളും നാലുദിവസമായി കഴിയുന്നത് ഭർത്താവിന്റെ വീട്ടുമുറ്റത്ത്. പാലക്കാട് പെരിങ്ങോട്ടുകര സ്വദേശിനി ഷെറീനയും മകളുമാണ് കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയായി തീ തിന്നുന്നത്. സംഭവത്തിൽ കൊല്ലംകോട് പോലീസ് ഭർത്താവ് അമാനുള്ളക്കെതിരെ കേസെടുത്തു.
2008 ആഗസ്തിൽ വിവാഹിതയായ യുവതിക്ക് ഭർതൃവീട്ടിൽ നിന്നും കൊടിയ സ്ത്രീധന പീഡനമാണ് ഏൽക്കേണ്ടി വന്നതെന്ന് ഷെറീന പറഞ്ഞു. പീഡനം സഹിക്കവയ്യാതെ ഒടുവിൽ ഷെറീന തൃശൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് സ്ത്രീധന പീഡനത്തിന് പരിഹാരം കാണണമെന്നും സ്ത്രീധനമായി നൽകിയ 51 പവനും ഒരുലക്ഷം രൂപയും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ തൃശൂർ അയ്യന്തോൾ കുടുംബകോടതിയിൽ കേസ് നൽകി. കേസ് ആറു വർഷമായി തുടരുന്നുണ്ടെങ്കിലും ഭർത്താവ് അമാനുള്ള ഇതുവരേയും കോടതിയിൽ ഹാജറായിട്ടില്ല. ഇതു കാരണം പരിഹാരം വൈകുന്നതിനാൽ ഷെറീന ഭർതൃവീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാൽ, ഭർതൃവീട്ടുകാർ മർദിച്ചു പുറത്താക്കിയെന്ന് ഷെറീന പറഞ്ഞു. തുടർന്ന് വീട്ടുമുറ്റത്ത് കുത്തിയിരിപ്പ് തുടരുകയായിരുന്നു. ഇതോടെ വീടിന്റെ വാതിലും ഗേറ്റും അടച്ചുപൂട്ടി ഭർതൃവീട്ടുകാർ സ്ഥലംവിട്ടു.
നാലുദിവസമായി വീടിന്റെ മുറ്റത്താണ് ഷെറീനയും മകളും കഴിയുന്നത്. ശിശുക്ഷേമ സമിതി പ്രവർത്തകർ ഇടപെട്ട് കുട്ടിയേയും മാതാവിനെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും പുറത്തിറങ്ങാൻ ഷെറീന തയ്യാറാകുന്നില്ലെന്ന് കൊല്ലംകോട് പോലീസ് പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പൂട്ടിയിട്ട വീടിന് പുറത്തു കഴിയാനാണ് ഷെറീനയുടെ തീരുമാനം. കോടതിയുടെ ഗാർഹിക സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും തനിക്ക് നീതി വൈകുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മോഡി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരും; അദാനിയെ പറഞ്ഞതിന് വ്യക്തിപരമായി അധിക്ഷേപിച്ചെന്നും രാഹുൽ ഗാന്ധി
കൽപ്പറ്റ - അദാനി-നരേന്ദ്ര മോഡി ബന്ധത്തിൽ താൻ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കുശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ രാഹുൽ മീനങ്ങാടിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
അദാനിക്കു വേണ്ടി കേന്ദ്രസർക്കാർ ചട്ടങ്ങൾ മറികടക്കുകയാണ്. അദാനി പ്രധാനമന്ത്രിയുടെ വിദേശ യാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നും കരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നും രാഹുൽ ചോദിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെയാണ്? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനമെന്നും പാർലമെന്റിൽ പറഞ്ഞത് സത്യങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
താന് മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിച്ചില്ല. എന്നാൽ പാർലമെന്റിലെ തന്റെ പ്രസംഗം കേന്ദ്രസർക്കാർ നീക്കം ചെയ്തു. പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനു പകരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. എന്നാൽ ഇത് പാർലമെൻറിൽ നിന്ന് നീക്കം ചെയ്തില്ലെന്നും ഇരട്ടത്താപ്പ് സമീപനമാണ് ഉണ്ടായതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സത്യം എന്നായാലും പുറത്തു വരും. ഞങ്ങളുടെ രണ്ട് പേരുടെയും ശരീരഭാഷ കണ്ടാലറിയാം സത്യം എവിടെയാണെന്ന്. സത്യം മോഡിയുടെ കൂടെയില്ല. മോദിയുടെ ധാരണ എല്ലാവർക്കും അദ്ദേഹത്തെ പേടിയാണെന്നാണ്. എനിക്കദ്ദേഹത്തെ ഭയമില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടിയെടുക്കണമെന്നും ബഫർ സോൺ ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയിൽ ഒരുപാട് കർഷകരെ കണ്ടു. എല്ലാവരും അസംതൃപ്തരാണ്. ചികിത്സ കിട്ടിയിരുന്നെങ്കിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും തോമസിന്റെ കുടുംബം ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.