കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു.
ജാതിവിവേചനത്തിന്റെ ആ ഭയാനക കാലത്തുനിന്ന് നാം ഏറെ മുന്നോട്ട് സഞ്ചരിച്ചു. നവോഥാനമൂല്യങ്ങള്‍ നമ്മുടെ ചുവടുകള്‍ക്ക് കരുത്തേകി. ആധുനിക വിദ്യാഭ്യാസം മനസ്സിലെ ഇരുട്ടകറ്റി. ജാതിഭ്രാന്തിന്റെ കരാളഹസ്തങ്ങളില്‍നിന്ന് മോചിതരായെന്ന് നാം ആശ്വസിച്ചു.
മോചിതരായോ നാം?
ജാതിയില്‍ താഴ്ന്നവരെ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളില്ലെന്ന ആ പഴയ ഫ്യൂഡല്‍ ചിന്തയില്‍നിന്ന് നാം തരിമ്പും മാറിയിട്ടില്ലെന്ന് പുതിയ കേരളം ഉറക്കെയുറക്കെ വിളിച്ചു പറയുന്നു. ജാതി വിളിച്ച് ആക്ഷേപിക്കുന്നതും, ജാതിയില്‍ കുറഞ്ഞവനെ മാറ്റിനിര്‍ത്തുന്നതുമൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി നാം അവഗണിച്ചു.
എന്നാല്‍ അവ ഒറ്റപ്പെട്ടതല്ല.
കോട്ടയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരനെ അതിദാരുണമായി കൊലപ്പെടുത്തിയ വാര്‍ത്തകള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്ന് നിരന്തരം വരുന്ന ദുരഭിമാന കൊലകളോട് ചേര്‍ത്തുവെക്കാന്‍ പറ്റുന്നതല്ല. കാരണം, അവരില്‍ നിന്നൊക്കെ എത്രയോ ഉയരത്തിലാണെന്നാണ് നാം ദുരഭിമാനം കൊള്ളുന്നത്.
നടുക്കുന്നില്ലേ ഈ വാര്‍ത്ത നിങ്ങളെ? മനസ്സില്‍ ഇരുട്ടു വീണ്ടും പരക്കുന്നതുപോലെ തോന്നുന്നുവോ. എന്താണ് കേരളത്തിന് പറ്റിയത്. എന്താണ് നാം ചെയ്യേണ്ടത്.
പ്രതികരിക്കാം വായനക്കാരെ...
കമന്റ് കോളത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങളെഴുതൂ....






