Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആചാരങ്ങളുടെ വേലി തകർക്കുന്ന നോവൽ

മശാനങ്ങളിലെ അസ്വസ്ഥതകൾ തേടിയുള്ള യാത്രയിലാണ് മർവ്വ. പ്രിയപ്പെട്ട ഗുരുവിന്റെയും, സ്വന്തം പിതാവിന്റെയും സഹോദരന്റേതുമടക്കം തനിക്കു നഷ്ടമായ പ്രിയപ്പെട്ടവർ ഓരോരുത്തരുടെയും ആത്മാവിന്റെ ഇടങ്ങൾ തേടിയുള്ള യാത്ര.
ആഷത്ത് മുഹമ്മദിന്റെ 'മശാന സഞ്ചാരിക' പറയുന്നത് കടപ്പാടുകളുടെ അന്തിമ ലക്ഷ്യസ്ഥാനം തേടിയുള്ള മർവ്വയുടെ പെൺ യാത്രയുടെ കഥയാണ്. 
താനിന്നു ജീവിക്കുന്ന ജീവിതത്തിന്റെ കാരണഭൂതനും, പിതൃതുല്യനുമായ രാജകുടുംബാംഗം കെ. രാജവർമ്മ എന്ന അദ്ധ്യാപകനെ തേടിയുള്ള മർവ്വ എന്ന യുവതിയുടെ അന്വേഷണം, രാജവർമ മരണപ്പെട്ടുവെന്ന് അറിയുമ്പോൾ ആ മരണകാരണങ്ങളിലേക്ക് തന്റെ അന്വേഷണത്തെ വഴിതിരിച്ചു വിടുകയാണ്. അന്വേഷണ പരീക്ഷണങ്ങളിൽ മർവ്വ നേരിടുന്ന തിക്താനുഭവങ്ങളും, കുടുംബാംഗങ്ങളുടെ ദുർമരണമടക്കമുള്ള പലവിധ ദുരന്തങ്ങളും മാനസിക ചിന്തകളും വരച്ചുകാട്ടുകയാണ് ഈ നോവൽ. 
ഗൾഫ് യുദ്ധത്തെ തുടർന്നുള്ള പലായനത്തിൽ ആരംഭിക്കുന്ന മർവ്വയുടെ ജീവിതത്തിലെ ദുരിതങ്ങൾ, ഒന്നിന് പിറകെ ഒന്നായി ചതിയുടെയും സ്വാർത്ഥതയുടെയും ഇരയായി നടന്നു നീങ്ങി ഒടുവിൽ   കുടുംബാംഗങ്ങളുടെ വിയോഗങ്ങളിൽ എത്തി നിൽക്കുമ്പോഴും താൻ കുടിക്കുന്ന അനുഭവങ്ങളുടെ കയ്പുനീർ തുള്ളികൾ ഓരോന്നിലൂടെയും മുന്നേറാനുള്ള തീരുമാനവും ഉറച്ച ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ജീവിതമെന്ന വെല്ലുവിളിയെ നേരിടുന്ന പെൺകരുത്തിന്റെ പ്രതീകമാണ് മർവ്വ. ഒടുവിൽ പതിന്നാലു വർഷക്കാലം തന്നെ കാത്തിരുന്ന ഗുരുവിന്റെ ചിതാഭസ്മം കൈപറ്റി, വിരലിൽ പവിത്രമോതിരമണിഞ്ഞ്, പിണ്ഡചോറുരുട്ടി ഗുരുവിന്റെ ഉദകക്രിയ സ്വയം ഏറ്റെടുക്കുന്നതിലൂടെ മർവ്വ അദ്ദേഹത്തോടുള്ള തന്റെ കടപ്പാട് പൂർത്തീകരിക്കുന്നു. 
മിശ്രവിവാഹങ്ങൾ അല്ലാതെയും വിശ്വാസങ്ങൾക്കും, മതാചാരങ്ങൾക്കും മുകളിലാണ് മനുഷ്യ സ്‌നേഹമെന്ന സന്ദേശം നൽകുകയാണ് ആഷത്ത് ഈ കഥയിലൂടെ. മഹദ് വചനങ്ങളിലൂടെയും, മതഗ്രന്ഥ വരികളിലൂടെയും ആരംഭിക്കുന്ന ഓരോ അധ്യായങ്ങളും, ലളിതമായ ആഖ്യാനശൈലിയിലൂടെ വായനക്കാരിൽ ആഴത്തിൽ ചിന്തിപ്പിക്കാൻ തക്കവണ്ണം ശക്തമാണ്. ടി. ഡി രാമകൃഷ്ണൻ അവതാരിക എഴുതിയ പുസ്തകം കൈരളി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

പേജ്:- 112
വില:- 200 രൂപ 

Latest News