ഓട്ടത്തിനിടെ ബസിന്റെ ഡോര്‍ തുറന്നു; വിദ്യാര്‍ഥി പുറത്തേക്ക് തെറിച്ചുവീണു

ഫയൽ ചിത്രം

കൊച്ചി-ആലുവയില്‍ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. ഉളിയന്നൂര്‍ സ്വദേശിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ വിഷ്ണുവിനെയാണ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓടുന്നതിനിടെ ബസിന്റെ തുറന്ന് പോയ ഡോറിലൂടെ വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ചവിട്ടുപടിയിലായിരുന്നു വിദ്യാര്‍ഥി.
ദേശീയപാതയില്‍ ആലുവ കമ്പനിപടിക്കടുത്ത് രാവിലെ ഒമ്പതു മണിക്കയിരുന്നു അപകട.  
ബസിന്റെ ഡോര്‍ തുറന്നപ്പോള്‍ ചവിട്ടുപടിയില്‍ നിന്ന മറ്റുള്ളവര്‍ക്ക് കമ്പിയില്‍ പിടി കിട്ടിയതിനാല്‍ വീഴാതെ രക്ഷപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News