Sorry, you need to enable JavaScript to visit this website.

സ്‌കൂട്ടറില്‍ പോകുമ്പോള്‍ ടി.വി കേബിള്‍ കഴുത്തില്‍ തട്ടി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

കായംകുളം-ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ റോഡിനു കുറുകെ താഴ്ന്ന് കിടന്ന ടി.വി. കേബിള്‍ കഴുത്തില്‍ത്തട്ടി റോഡിലേക്കുവീണ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ത്തറയില്‍ വിജയന്റെ ഭാര്യ ഉഷയ(56) ആണ് മരിച്ചത്.  കായംകുളം ഇടശ്ശേരി ജങ്ഷനു സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.  എരുവ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ മകന്റെ ഭാര്യ മഞ്ജുവിന്റെ പത്തിയൂരിലുള്ള  വീട്ടിലെത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും തിരികെ കരുന്നാഗപ്പള്ളിയിലേക്ക് പോകുംവഴിയാണ് അപകടം. വിജയന്‍ ഓടിച്ച സ്‌കൂട്ടറിനു പിന്നിലിരുന്നാണ് ഉഷ യാത്രചെയ്തത്.
കേബിള്‍ കണ്ട് വിജയന്‍ തലവെട്ടിച്ചു മാറ്റിയെങ്കിലും ഉഷയുടെ കഴുത്തില്‍ തട്ടിയതിനെത്തുടര്‍ന്ന് റോഡിലേക്കു വീഴുകയായിരുന്നെന്നു പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ഉഷയെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍ : വിശാഖ് , വിഷ്ണു
മരുമക്കള്‍ : മഞ്ജു , ശാരിക.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News