യുവതിയുടെ ഫോട്ടോയും നമ്പറും അശ്ലീല സൈറ്റില്‍; സി.ഐ ഒത്തുതീര്‍പ്പിനു നിര്‍ബന്ധിച്ചെന്ന് യുവതി

തിരുവനന്തപുരം- അശ്ലീല സൈറ്റില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ യുവതിയെ പ്രതിയുമായി  ഒത്തുതീര്‍പ്പിനു നിര്‍ബന്ധിച്ചെന്ന പരാതിയില്‍  കാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ അന്വേഷണം. യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അടിയന്തര അന്വേഷണം നടത്താന്‍ പൊലീസ് ഹെഡ് കോര്‍ട്ടേഴ്‌സ് സ്‌പെഷല്‍ സെല്‍ എസ്.പിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി.

യുവതിയുടെ ഫോട്ടോയും പേരും വയസ്സും മറ്റും അശ്ലീല സൈറ്റില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളില്‍ നിന്നും മെസേജുകള്‍ വന്നു. ഇതോടെയാണ് ഫോട്ടോ ദുരുപയോഗം ചെയ്തതാണെന്ന് മനസ്സിലായത്.

ജനുവരി 31ന് സൈബര്‍ പോലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പോലീസിലും യുവതി പരാതി നല്‍കി. സംശയമുള്ളയാളുടെ പേരും ഫോണ്‍ നമ്പരുമടക്കമാണ് പരാതി നല്‍കിയത്. അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന  കാട്ടാക്കട എസ്.എച്ച്.ഒ  പിന്നീട് പ്രതിയെയും തന്നേയും വിളിച്ചു വരുത്തിയ ശേഷം പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് യുവതി പറയുന്നത്.
ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് അറിയിച്ച യുവതി തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. ഈ പരാതി അന്വേഷിക്കാന്‍ ഇതേ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News