2030 ലോകകപ്പ്: സൗദിക്ക്  വെല്ലുവിളിയായി അര്‍ജന്റീന സഖ്യം

ബ്യൂണസ്‌ഐറിസ് - അര്‍ജന്റീനയുടെ നേതൃത്വത്തില്‍ നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ 2030 ലെ ഫുട്‌ബോള്‍ ലോകകപ്പ് വേദിക്കായി ശ്രമം നടത്താന്‍ തീരുമാനിച്ചു. അര്‍ജന്റീന, ചിലെ, ഉറുഗ്വായ്, പാരഗ്വായ് എന്നിവയാണ് ശതാബ്ദി ലോകകപ്പിന് വേദിയൊരുക്കാന്‍ ശ്രമിക്കുന്നത്. 1930 ല്‍ ഉറുഗ്വായില്‍ കന്നി ലോകകപ്പ് നടന്നതിന്റെ നൂറാം വാര്‍ഷികത്തിലാണ് 2030 ലെ ലോകകപ്പ. സൗദി അറേബ്യയും ഈജിപ്തും ഗ്രീസും സംയുക്തമായി 2030 ലെ ലോകകപ്പിന് ശ്രമിക്കുന്നുണ്ട്. അടുത്ത ലോകകപ്പും അമേരിക്കന്‍ വന്‍കരയിലാണ് -2026 ലെ ലോകകപ്പ് നടത്തുന്ന അമേരിക്കയും മെക്‌സിക്കോയും കാനഡയും ചേര്‍ന്നാണ്. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2026ലേത് 
ലാറ്റിനമേരിക്കന്‍ ലോകകപ്പ് ശ്രമത്തിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനത്താണ് തുടക്കമിട്ടത്. 2030 ലെ ലോകകപ്പ് വേദി അടുത്ത വര്‍ഷമാണ് തീരുമാനിക്കുക. യുവേഫയുടെ പിന്തുണയോടെ പോര്‍ചുഗല്‍-സ്‌പെയിന്‍-ഉക്രൈന്‍ രാജ്യങ്ങള്‍ സംയുക്തമായും ആ ലോകകപ്പ് വേദി കിട്ടാന്‍ ശ്രമിക്കുന്നുണ്ട്. 
പ്രഥമ ലോകകപ്പിന്റെ ഓര്‍മകള്‍ നിലനിര്‍ത്താനും അന്തരിച്ച ലാറ്റിനമേരിക്കന്‍ ഇതിഹാസങ്ങളായ പെലെ, മറഡോണ എന്നിവരോട് ആദരവ് പുലര്‍ത്താനും 2030 ലെ ലോകകപ്പ് ലാറ്റിനമേരിക്കക്ക് നല്‍കണമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അലജാന്ദ്രൊ ഡോമിംഗസ് ആവശ്യപ്പെട്ടു. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയാണ് കിരീടം നേടിയത്.
 

Latest News