ഗുവാഹത്തി- പശുമോഷണം ആരോപിച്ച് അസമില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ശിവസാഗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രി ബമുന്പുഖുരി തേയിലത്തോട്ടത്തിലാണ് സംഭവമെന്ന് ശിവസാഗര്‍ പോലീസ് സൂപ്രണ്ട് ഷുവ്ജ്യോതി ബോറ പറഞ്ഞു. പശു മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ മര്‍ദിച്ച നജു അലി എന്നയാളെ പ്രാദേശിക ആശുപത്രിയിലും തുടര്‍ന്ന് ജയസാഗര്‍ സിവില്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കേസില്‍ ഉള്‍പ്പെട്ട 14 പേരെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് സൂപ്രണ്ട് പറഞ്ഞു.
അതേസമയം, നജു അലി നേരത്തെ പശു മോഷണക്കേസില്‍ പ്രതിയാണെന്നും ഒന്നിലധികം തവണ അറസ്റ്റിലായിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. അറസ്റ്റിലായ 14 പേര് നിരപരാധികളാണെന്ന് പറഞ്ഞ്
നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്തു.