Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ കയറ്റിയില്ല, ബോംബുണ്ടെന്ന് വിളിച്ചു പറഞ്ഞു; മലയാളി യുവതി അറസ്റ്റില്‍

ബെംഗളൂരു- ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മാനസി സതീബൈനു (31) വാണ് അറസ്റ്റിലായത്.
കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവര്‍. വിമാനത്തിന്റെ ബോര്‍ഡിംഗ് സമയം അവസാനിച്ചതിനാല്‍ അധികൃതര്‍ പ്രവേശനം നിരസിച്ചു.
ആറാം നമ്പര്‍ ബോര്‍ഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവര്‍ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെട്ടു. ബോര്‍ഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ബോര്‍ഡിംഗ് സമയം കഴിഞ്ഞതിനാല്‍ ഇനി കയറാനാകില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് ബഹളം വെച്ച് ബോര്‍ഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങിയ ഇവര്‍ വിമാനത്താവളത്തില്‍ ബോംബുണ്ടെന്നും ഓടി രക്ഷപ്പെട്ടോളൂയെന്നും അവിടെ നിന്നവരോട് വിളിച്ചു പറയുകയായിരുന്നു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്നും പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News