തുര്‍ക്കി ഭൂകമ്പത്തില്‍ സഹായവുമായി ഇന്ത്യന്‍ സൈന്യത്തിന്റെ മെഡിക്കല്‍ സംഘം

ആഗ്ര- തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം മേഖലയിലെ ദുരിതബാധിതര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് ഫീല്‍ഡ് ആശുപത്രിയുമായി ഇന്ത്യന്‍ സൈന്യം. 

ആഗ്ര ആസ്ഥാനമായുള്ള ആര്‍മി ഫീല്‍ഡ് ഹോസ്പിറ്റല്‍ 89 അംഗ മെഡിക്കല്‍ സംഘത്തെയാണ് അയച്ചത്. മറ്റ് മെഡിക്കല്‍ ടീമുകള്‍ക്ക് പുറമെ ഓര്‍ത്തോപീഡിക് സര്‍ജിക്കല്‍ ടീം, ജനറല്‍ സര്‍ജിക്കല്‍ സ്‌പെഷ്യലിസ്റ്റ് ടീം, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ടീമുകള്‍ എന്നിവ ഉള്‍പ്പെടുന്ന ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ടീമുകളും മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു. 

30 കിടക്കകളുള്ള മെഡിക്കല്‍ സൗകര്യത്തോടൊപ്പം എക്‌സ്-റേ മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ്, കാര്‍ഡിയാക് മോണിറ്ററുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

Latest News